ഓര്‍മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓര്‍മയില്‍ ഒരു ശിശിരം. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ദീപക് പറ മ്പോല്‍ ആദ്യമായി നായകനാകുന്ന ചിത്രത്തില്‍ അനശ്വര രാജനാണ് നായിക. ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി എത്തി ശ്രദ്ധ നേടിയ താരമാണ് അനശ്വര.
കൗമാര പ്രണയകഥ പറയുന്ന ചിത്രത്തിന് രന്‍ജിന്‍ രാജാണ് സംഗീതം നല്‍കുന്നത്. സംഗീതത്തിന് വലിയ പ്രധാന്യം നല്‍കുന്നതാണ് ചിത്രം എന്നാണ് സൂചന. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് പദ്ധതി.
from Anweshanam | The Latest News From India http://bit.ly/2ZG6XKF
via IFTTT