മുംബൈ: വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് ഇത്തവണ സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാം വ്യത്യസ്തമാര്‍ന്ന രീതിയില്‍ ഇഷ്ടംപോലെ ചിഹ്നങ്ങളാണ് ഒരുങ്ങുന്നത്. അതായത്, പഴം, പച്ചക്കറി മുതല്‍ കപ്പലും വിമാനവും വരെയാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ചിഹ്നങ്ങള്‍. നിലവില്‍ പട്ടികയില്‍ ആകെ 198 ചിഹ്നങ്ങളാണ് ഉളളത്. ഇതില്‍ ഏതുവേണമെങ്കിലും തിരഞ്ഞെടുക്കാം.
നിലവിലെ ചിഹ്നങ്ങളുടെ ഈ നീണ്ടനിര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മഹാരാഷ്ട്രയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കുള്ളതാണ്. മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന 87 ചിഹ്നങ്ങളുടെ സ്ഥാനത്താണ് ഇത്തവണ 198 ചിഹ്നങ്ങളാണ് ഉളളത്.
കൂടാതെ,1968ലെ ഇലക്ഷന്‍ സിംമ്പല്‍സ് (റിസര്‍വേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍) നിയമപ്രകാരമാണ് ഈ ചിഹ്നങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ദേശീയ-സംസ്ഥാന പാര്‍ട്ടികളുടെ സ്ഥിരം ചിഹ്നങ്ങള്‍ കൂടാതെയാണിത്.
അടുക്കള ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ്, ടൈപ്പ് റൈറ്റര്‍, ടൂത്ത് പേസ്റ്റ്, ബ്രഷ്, ചെരുപ്പ്, സോക്‌സ് തുടങ്ങി ദൈനംദിന ജീവിതത്തിലുപയോഗിക്കുന്നവ, ഡീസല്‍ പമ്പ്, തെങ്ങിന്‍തോപ്പ്, ട്രാക്ടര്‍, കിണര്‍ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍, റിക്ഷ, ഹെലികോപ്ടര്‍ തുടങ്ങിയ വാഹനങ്ങള്‍, ഹാര്‍മോണിയം, വയലിന്‍ തുടങ്ങിയ സംഗീതോപകരണങ്ങള്‍. അങ്ങനെ മഹാരാഷ്ട്രയിലെ ചിഹ്നങ്ങളുടെ പട്ടികയില്‍ ഇല്ലാത്തതായി ഒന്നുമില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
ചിഹ്നങ്ങളുടെ കാര്യത്തില്‍ പറയാന്‍ ഒരുപാട് ഉണ്ട്. ചൂട് കടുത്ത് കൊണ്ടിരിക്കുന്നസാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ചൂടും പൊടിപൊടിക്കുകയാണ് ഇവിടെ. കടുത്ത മത്സരമാണ് നടക്കുന്നത്. മത്സര വിജയത്തിനായി എല്ലാ പാര്‍ട്ടികളും വിശ്രമമില്ലാത്ത ഓരോ ഓരോ പരിപാടികളിലാണ്. അണിയറക്കാര്‍ ഊണും ഉറക്കവും കളഞ്ഞാണ് തന്റെ ചിഹ്നവുമായി അങ്ങിങ്ങു പാറിപറക്കുന്നത്. ഇതിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് മത്സരവും കൂടിയായപ്പോള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പൊടി പൊടിക്കും. മഹാരാഷ്ട്രയിലെ ചിഹ്നങ്ങളുടെ ചിത്രങ്ങളെല്ലാം ഓരോ വോട്ടര്‍മാരുടെ മനസിലും കുളിര്‍മയേകും.
from Anweshanam | The Latest News From India https://ift.tt/2OAp8wd
via IFTTT