Breaking

Thursday, April 4, 2019

പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി വയനാട്ടില്‍

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തി. കോഴിക്കോട് വിക്രം മൈതാനിയില്‍ നിന്ന് ഹെലിക്കോപ്റ്ററില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് എത്തിയത്.11 മണിക്ക് കല്‍പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ മൈതാനിയില്‍ എത്തി. 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി രാഹുല്‍ സഹോദരി പ്രിയങ്കയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.നാമനിര്‍ദേശപത്രിക നല്‍കിയ ശേഷം കല്‍പറ്റയില്‍ രണ്ട് കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തും.

10.30 ന്‌  കോഴിക്കോട്‌ ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങിയ അദ്ദേഹം സമീപത്ത് കൂടിയിരുന്ന പ്രവര്‍ത്തകര്‍ക്കടുത്തേക്ക് അപ്രതീക്ഷിതമായി കാറില്‍ നിന്നിറങ്ങിയെത്തി. സെക്കന്റുകള്‍ മാത്രം അവിടെ ചിലവിട്ട ശേഷം വീണ്ടും കാറിലേക്ക് കയറി വിക്രം മൈതാനിയിലേക്ക് പോയി.

രാഹുല്‍ എത്തുന്നതിന് മുമ്പായി തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി രാവിലെ 8.45 ഓടെ പ്രത്യേക ഹെലിക്കോപ്റ്ററില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും, പി.കെ കുഞ്ഞാലിക്കുട്ടിയും കല്‍പ്പറ്റയിലെത്തി. ജില്ലയിലെ യുഡിഎഫ് നേതൃത്വവുമായി റോഡ് ഷോ അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഇവര്‍ സംസാരിച്ചു.



from Anweshanam | The Latest News From India https://ift.tt/2FOMV7A
via IFTTT