Breaking

Sunday, April 21, 2019

മുസ്ലിങ്ങളുടെ വോട്ട് ഭിന്നിക്കരുതെന്ന് ആഹ്വാനം; സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ മുസ്ലിങ്ങളുടെ വോട്ട് ഏകീകരിക്കണമെന്ന് ആഹ്വാനം ചെയ്ത കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രാഥമിക പരിശോധനയിൽ സിദ്ദു ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്ക് മതപരമായ പരാമർശങ്ങൾ നടത്തരുതെന്ന സുപ്രീംകോടതി നിർദ്ദേശത്തിനെതിരാണ് സിദ്ദുവിന്റെ പ്രസ്താവനയെന്നും കമ്മീഷൻ വ്യക്തമാക്കി. 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് സിദ്ദുവിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബിഹാറിലെ കതിഹാർ ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ സിദ്ദുവിന്റെ പേരിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. Content Highlights:EC Issues Notice to Congress Leader Navjot Singh Sidhu for Remarks Urging Muslims to Not Split Votes


from mathrubhumi.latestnews.rssfeed http://bit.ly/2L1yWRY
via IFTTT