Breaking

Sunday, April 21, 2019

ആ മാധ്യമപ്രവര്‍ത്തകന്‍ പ്രിയങ്കയെ കാണാനെത്തി; സംഭവം രാഷ്ട്രീയവത്കരിച്ചത് അപഹാസ്യമെന്ന് പ്രിയങ്ക

കൽപ്പറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റ മാധ്യമപ്രവർത്തകൻ പ്രിയങ്ക ഗാന്ധിയെ കാണാനെത്തി. ഇന്ത്യ എഹെഡ് കേരളാ ചിഫ് റിപ്പോർട്ടർ റിക്സൺ ഉമ്മൻ ആണ് പ്രിയങ്കയെ കാണാനത്തിയത്. അപകടത്തിൽ പരിക്കേറ്റ റിക്സണെ പരിചരിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്കയും മുന്നിട്ടിറങ്ങിയിരുന്നു. അപകടം കണ്ടയുടൻ ആകെ പരിഭ്രാന്തിയിലായിപ്പോയെന്നും ഉടൻ സി.പി.ആർ നൽകിയെന്നും പ്രിയങ്ക പറഞ്ഞു. ഷൂ ഊരിയ ശേഷം പ്രഥമ ശുശ്രൂഷ നൽകാനാണ് ശ്രമിച്ചത്. സംഭവം രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അത് അപഹാസ്യകരമാണെന്ന് പ്രിയങ്ക പ്രതികരിച്ചു. റിക്സണെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ അദ്ദേഹത്തിന്റെ ഷൂ കൈയിൽ പിടിച്ച് നിൽക്കുന്ന പ്രിയങ്കയുടെ ചിത്രം വലിയതോതിൽ പ്രചരിച്ചിരുന്നു. വയനാട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിനിടെയിലാണ് കൂടിക്കാഴ്ച നടന്നത്. Content Highlights:Rikson Ummen Meets with Priyanka Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2IJJ92p
via IFTTT