Breaking

Sunday, April 21, 2019

എസ്പി പ്രവര്‍ത്തകര്‍ ബിഎസ്പി പ്രവര്‍ത്തകരില്‍ നിന്ന് അച്ചടക്കം പഠിക്കണമെന്ന് മായാവതി

ഫിറോസാബാദ്: ബിജെപിക്കെതിരെ ഉത്തർപ്രദേശിൽ പടുത്തുയർത്തിയ മഹാസഖ്യത്തിൽ അസ്വാരസ്യങ്ങൾക്കിടയാക്കി ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രസ്താവന. ബിഎസ്പി പ്രവർത്തകരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് റാലിക്കിടെ സമാജ് വാദി പാർട്ടി പ്രവർത്തകരോട് മായാവതി പറഞ്ഞതാണ് വിവാദത്തിനിടയാക്കിയത്. പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിച്ചതാണ് മായാവതിയെ ചൊടിപ്പിച്ചത്. നിങ്ങൾ പ്രസംഗത്തിനിടെ ശബ്ദമുണ്ടാക്കുന്നു. സമാജ് വാദി പാർട്ടി പ്രവർത്തകർ ബിഎസ്പി പ്രവർത്തകരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ഫിറോസാബാദിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പറഞ്ഞു. ബിഎസ്പിയേയും എസ്പിയേയും കൂടാതെ അജിത് സിങിന്റെ ആർഎൽഡിയും മഹാസഖ്യത്തിലുണ്ട്. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ സംഘടിപ്പിക്കുന്നതാണ് അഭിപ്രായ സർവേകളെന്നും മായാവതി റാലിക്കിടെ പറഞ്ഞു. മാധ്യമങ്ങളെ ഉപയോഗിച്ച് പാർട്ടികൾ തങ്ങൾക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗമാണ് സർവേകൾ. വോട്ടർമാർ ഇത് കണ്ട് വഴിതെറ്റരുതെന്നും മായാവതി പറഞ്ഞു. 24 വർഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം മായാവതിയും മുലായം സിങ് യാദവും വേദി പങ്കിട്ടിരുന്നു. Content Highlights:"Learn From BSP": Mayawati Tries To Discipline Samajwadi Workers At Rally


from mathrubhumi.latestnews.rssfeed http://bit.ly/2GpowWz
via IFTTT