Breaking

Wednesday, April 3, 2019

യുക്തിവാദം: എസ് വൈ എസ് ടേബിള്‍ ടോക്ക് നാളെ

കോഴിക്കോട്: അന്തവിശ്വാസത്തില് നിന്നും ബുദ്ധി രാഹിത്യത്തില് നിന്നുമുടലെടുത്ത യുക്തിവാദം സംബന്ധിച്ച ടേബിള് ടോക്ക് നാളെ (ഏപ്രില് രണ്ടിന് )കോഴിക്കോട്ട് നടക്കും.
അല്പ ബുദ്ധിയുടെയും അല്പജ്ഞാനത്തിന്റെയും അളവുകോല്കൊണ്ട് വിശുദ്ധ ഇസ്ലാമിന്റെ തത്വസംഹിതകളെ വിലയിരുത്തുകയും വിശകലനം ചെയ്യുകയും ചെയ്ത സ്വയം യുക്തി ചമയുന്നവര് സമൂഹത്തില്സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളും വിശുദ്ധ മതത്തിനെതിരെ ഉന്നയിക്കുന്ന ജല്പനങ്ങളും ചര്വ്വിത ചര്വ്വണം ചെയ്യുന്നതിന് വേണ്ടി എസ് വൈ എസ് സ്റ്റേറ്റ് ദഅ്വ വകുപ്പാണ് തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതരുടെ വട്ടമേശ സംഘടിപ്പിക്കുന്നത്.
ചൊവ്വാഴ്ച കാലത്ത് പത്ത്മണിമുതല്നാലുമണിവരെ സമസ്ത സെന്ററിലെ എക്സിക്യൂട്ടീവ് ഹാളില് നടക്കുന്ന ടേബിള്ടോക്കില് കേരള യുക്തിവാദികളുടെ വര്ത്തമാനം, ഖുര്ആനും യുക്തിവാദിവിമര്ശനങ്ങളും, ദൈലാസ്ഥിക്യവും സോകിന്സും, ഹദീസും യുക്തിവാദികളും, എപ്പിസ്റ്റമോളജി, എന്നീ വിഷയങ്ങള്വിവിധ സെഷനുകളില് ചര്ച്ച ചെയ്യും.
പേരോട് അബ്ദുറഹ്മാന് സഖാഫി, വണ്ടൂര്അബ്ദുറഹ്മാന് ഫൈസി, ഡോ.ഹുസൈന്സഖാഫി ചുള്ളിക്കോട്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്, അബ്ദുല് ജലീല്സഖാഫി ചെറുശ്ശോല, അബ്ദുല് അസീസ് സഖാഫി വെള്ളയൂര്, അബ്ദുന്നാസര്അഹ്സനി ഒളവട്ടൂര്, ഇസ്സുദ്ദീന് കാമില്സഖാഫി കൊല്ലം എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിക്കും.
ഇബ്റാഹീം സഖാഫി പുഴക്കാട്ടീരി, ഡോ. ഫൈസല്‍ അഹ്സനി രണ്ടത്താണി, സിബ്ഗത്തുല്ല സഖാഫി, അബ്ദുല്‍ ജലീല്‍ സഅദി ചെറുശ്ശോല, അശ്റഫ് സഖാഫി ചെറൂപ്പ എന്നിവര്‍ പ്രബന്ധമവതരിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം.

© iMM Online Media I Like and Share👍👍



from Islamic Media Mission I https://ift.tt/2K1kNUf
via IFTTT