Breaking

Sunday, April 21, 2019

ജെറ്റ് എയര്‍വെയ്‌സിന്റെ ലേലം അഞ്ചാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡൽഹി: മുടങ്ങിക്കിടക്കുന്ന ശമ്പളം എത്രയും വേഗം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജെറ്റ് എയർവെയ്സ് ജീവനക്കാർ കേന്ദ്ര ധനമന്ത്രിയെ കണ്ടു. കടക്കെണിയിലായ വിമാനക്കമ്പനിയുടെ ലേലം എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്നും ഇടക്കാലാശ്വാസമായി ശമ്പളം വിതരണം ചെയ്യാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് ജീവനക്കാർ അരുൺ ജെയ്റ്റ്ലിയെ കണ്ടത്. ജെറ്റ് എയർവെയിസിന്റെ ലേലം അഞ്ച് ആഴ്ചക്കുള്ളിൽ പൂർത്തിയാകുമെന്നും ശമ്പളത്തിന്റെ കാര്യത്തിൽ ബാങ്കുകളുമായി നേരിട്ട് സംസാരിക്കാമെന്നും അരുൺ ജെയ്റ്റ്ലി ജെറ്റ് എയർവെയിസ് ജീവനക്കാർക്ക് ഉറപ്പ് നൽകി. മഹാരാഷ്ട്ര ധനമന്ത്രി സുധിർ മുംഗാതിവറിന്റെ സാന്നിധ്യത്തിലായിരുന്നു ജീവനക്കാർ അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയത്. ജെറ്റ് എയർവെയിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനയ് ദുബെ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ അമിത് അഗർവാൾ എന്നിവടെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജെറ്റ് എയർവെയിസ് പ്രവർത്തനം അവസാനിപ്പിച്ചത്. ഇതോടെ 20,000 ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. നാലുമാസമായി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. കമ്പനി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സമരത്തിലാണ്. Content Highlights:Jet Airways bidding process will be completed in four to five weeks SayFinance Minister Arun Jaitley


from mathrubhumi.latestnews.rssfeed http://bit.ly/2vgENYA
via IFTTT