Breaking

Thursday, April 4, 2019

എം.കെ രാഘവനെതിരായ ഒളിക്യാമറ ആരേപണം; തിരഞ്ഞെടുപ്പു കമ്മീഷന്‍ കോഴിക്കോട് കളക്ടറോട് റിപ്പോര്‍ട്ട് തേടി 

കോഴിക്കോട്: എം.കെ രാഘവനെതിരായ ഒളിക്യാമറ ആരേപണം ഗൗരവമോറിയതെന്ന്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയെന്നും ആരോപണത്തില്‍ വസ്തുതയുണ്ടോയെന്ന് അന്വേഷിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്ക റാം മീണ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സ്ഥാനാര്‍ഥികള്‍ കള്ളപ്പണവും മദ്യവും അനധികൃതമാര്‍ഗങ്ങളും സ്വീകരിക്കുന്നതായി സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ബുധനാഴ്ച വാര്‍ത്ത പുറത്തുവിട്ടിരുന്നു. എം കെ രാഘവനടക്കം രാജ്യത്തെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട പതിനഞ്ച് എം പിമാരുമായും മൂന്നു നേതാക്കളുമായും ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഒളിക്യാമറ ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ടാണ് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. 



from Anweshanam | The Latest News From India https://ift.tt/2FNssQF
via IFTTT