പൊതുവെ ചുമയാണ് ക്ഷയരോഗ ലക്ഷണമായി കരുതുന്നത് എന്നാൽ തലമുടിയും നഖവും പല്ലും ഒഴികെ ശരീരത്തിലെ ഏത് അവയവത്തെയും ക്ഷയരോഗം ബാധിക്കാം. മൈകോ ബാക്ടീരിയം ട്യൂബര്‍ക്യുലോസിസ്(എഎഫ്ബി) എന്ന രോഗാണുക്കളാണ് രോഗം പരത്തുന്നത്. രോഗി ചുമച്ചു തുപ്പുമ്പോള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന രോഗാണുക്കളെ ശ്വസിക്കുമ്പോഴാണ് രോഗം മറ്റുള്ളവരിലേയ്ക്ക് പകരുന്നത്. അപൂര്‍വമായി മാത്രമേ മറ്റു തരത്തിലുള്ള രോഗബാധയ്ക്ക് സാധ്യതയുള്ളൂ. മാസ്‌ക് ധരിക്കുന്നതിലൂടെയും ചുമയ്ക്കുകയും തുപ്പുകയും ചെയ്യുമ്പോള്‍ തുവാലകൊണ്ട് മറച്ചുപിടിക്കുകയും, തുറസായ സ്ഥലങ്ങളില്‍ തുപ്പാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നതു വഴി രോഗം പകരുന്നതു തടയാം. ശ്വാസംവഴി രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ശ്വാസകോശത്തില്‍ ഇടം കണ്ടെത്തി അവ പ്രവര്‍ത്തനം തുടങ്ങുന്നു. വ്യക്തിയുടെ പ്രതിരോധശേഷിയെ ആശ്രയിച്ചായിരിക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാകുക. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചതുകൊണ്ടുമാത്രം രോഗം വരണമെന്നില്ല. ശരീരത്തില്‍ കയറിയ രോഗാണുക്കള്‍ അവിടെ വെച്ചുതന്നെ ദിവസങ്ങള്‍ക്കുളളില്‍ നശിച്ചുപോകാം. അല്ലെങ്കില്‍ അവിടെ ചെറിയ വ്യത്യാസങ്ങളുണ്ടാക്കിയതിനുശേഷം പതുക്കെ പതുക്കെ നശിച്ചുപോകാം. അതല്ലെങ്കില്‍ ശ്വാസകോശത്തില്‍ ഒരുപാട് കേടുപാടുകളുണ്ടാക്കി കഫം തുപ്പുന്ന രോഗിയാക്കിമാറ്റാം. ചിലപ്പോള്‍ രോഗാണുക്കള്‍ അല്‍പാല്‍പമായി ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേയ്ക്കും കടന്ന് രോഗം മൂര്‍ച്ഛിക്കാനിടയാക്കിയേക്കാം.
രോഗാണു ശരീരത്തിന്റെ എല്ലാ അവയവത്തിലും എത്തിയാലും അവയെ കീഴ്‌പ്പെടുത്തി രോഗബാധയില്ലാത്ത അവസ്ഥയിലും രോഗിയെത്തിയെന്നുവരാം. അതും കൂടാതെ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ രോഗാണുക്കള്‍ ഉറങ്ങിക്കിടക്കുന്നുണ്ടാകാം. രോഗാണുക്കളുടെ ശരീരത്തിലെ പെരുമാറ്റരീതി ശരീരത്തിന്റെ പ്രതിരോധശേഷിയെ ആശ്രയിച്ചിരിക്കും. തീരെ പ്രതിരോധശേഷിയില്ലാത്തവര്‍ക്കാണ് ക്ഷയരോഗബാധയുണ്ടാകുന്നത്. പ്രതിരോധശേഷിയുള്ളവരില്‍ അണുക്കള്‍ ഉടന്‍തന്നെയോ പതുക്കെപതുക്കെയോ നശിക്കും. അതുമല്ലെങ്കില്‍ രോഗാണുക്കള്‍ ഉറങ്ങിക്കിടക്കുന്ന അവസ്ഥയിലാകും. എന്നെങ്കിലും പ്രതിരോധശക്തി കുറഞ്ഞ് അനുകൂല സാഹചര്യമുണ്ടായാല്‍ അവ വളരാന്‍തുടങ്ങും. ഈ രീതയില്‍ ശരീരത്തിലെ ഏത് അവയവത്തിലും ക്ഷയരോഗബാധ ഉണ്ടാകാം.
ശ്വാസകോശത്തെയാണ് ബാധിക്കുന്നതെങ്കില്‍ കഫത്തോടുകൂടിയ ചുമ, പനി, ശ്വാസംമുട്ടല്‍ എന്നിവ ഉണ്ടാകാം. ശരീരം മെലിയുകയും ചെയ്യും. എന്നാല്‍ ആരോഗ്യമുള്ള ഒരാളില്‍ കഫമില്ലാതെ ചുമ മാത്രം വരുന്നത് ക്ഷയരോഗമാകാറില്ല. പനിയും ചുമയും ശരീരം ക്ഷീണിക്കലും ഒരുമിച്ചുവരുമ്പോള്‍ അത് ക്ഷയരോഗമാകാം. പനി, വിറയല്‍, വിശപ്പില്ലായ്മ, ഭാരം കുറയുക, വിട്ടുമാറാത്ത ചുമ, ചുമച്ച് രക്തം തുപ്പുക, നെഞ്ച് വേദന, ക്ഷീണം എന്നിവ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളാണ്. ക്ഷയം മറ്റ് അവയവങ്ങളെ ബാധിക്കുമ്പോള്‍ വ്യത്യസ്ഥ ലക്ഷണങ്ങളുണ്ടാകാം. ചിലപ്പോള്‍ പനിമാത്രമാത്രമായി വരാം. വിട്ടുമാറാത്ത നീണ്ടുനില്‍ക്കുന്ന പനി. കാരണമില്ലാതെ ശരീരം മെലിയല്‍ ഒരു ലക്ഷണമാകാം. : സന്ധിവേദന, സന്ധി വീക്കം, എല്ലില്‍ പഴുപ്പ്, മുഴ, നട്ടെല്ലിന് ക്ഷതം സംഭവിച്ച് കൈകാലുകള്‍ക്ക് ബലക്കുറവ് എന്നിവ ഉണ്ടാകാം.ജനിറ്റോ യൂറിനറി ടിബി -: വൃക്കകളെയാണ് ബാധിക്കുക. വൃക്കകളില്‍ കല്ല്, വയറുവേദന, പനി തുടങ്ങിവയാകാം ലക്ഷണങ്ങള്‍. ബ്രെയിന്‍ ടിബി-: തലച്ചോറില്‍ മുഴയുമാവാം. വിട്ടുമാറാത്ത തലവേദന, ബോധക്കുറവ്, പക്ഷാഘാതം എന്നിവയുമുണ്ടാകാം. കണ്ണിനെ ബാധിച്ചാല്‍ കാഴ്ചയെ തടസ്സപ്പെടുത്തുന്ന പലതരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകാം.വയറിനെ ബാധിച്ചാല്‍ വയറുവേദന, വയര്‍ സ്തംഭനം, വയറില്‍ നീരുകെട്ടുന്ന അവസ്ഥ എന്നിവ വരാം.ശരീരത്തില്‍ ഏതുഭാഗത്തും ക്ഷയരോഗബാധയുണ്ടാകാമെന്നതിനാല്‍ വിചിത്രമായ രീതിയിലാകാം രോഗലക്ഷണങ്ങള്‍ ഉണ്ടാകുക. പൊതുവായ ഒരുലക്ഷണം, ശരീരം ക്ഷയിച്ചു പോകുന്നു എന്നതാണ്. പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോഗബാധയുണ്ടാകുന്നത്. പോഷകാഹാരക്കുറവ് കൊണ്ടാണ് പ്രതിരോധശേഷികുറയുന്നത്. പട്ടിണികൊണ്ടുമാത്രമല്ല പോഷകാഹാരക്കുറവുണ്ടാകുന്നത്, സമീകൃതാഹാരം കഴിക്കാത്തതു കൊണ്ടാണ പ്രതിരോധ ശേഷി കുറയുന്നത് .
ഇന്ത്യയില്‍ സമീകൃതാഹാരം കഴിക്കുന്നവര്‍ പത്ത് ശതമാനം പോലുമില്ലെന്നാണ് നിരീക്ഷണം. ആഫ്രിക്കയില്‍ പട്ടിണിക്കാരുമുണ്ട്. സമീകൃതാഹാരം എന്താണെന്ന് അറിയാത്തതുകൊണ്ടാണ് ഇന്ത്യയില്‍ ഇത്രയധികം പേര്‍ക്ക് ക്ഷയരോഗ ബാധയുണ്ടാകുന്നത്. രോഗം വരാതിരിക്കാനും രോഗം മൂര്‍ച്ചിക്കാതിരിക്കാനും ചികിത്സ കഴിഞ്ഞാലും വീണ്ടും രോഗം വരാതിരിക്കാനുമുള്ള പ്രധാനമരുന്ന് എല്ലാവര്‍ക്കും സമീകൃതാഹാരം ലഭ്യമാക്കുകയെന്നതാണ്. സമീകൃതാഹാരം എന്താണെന്ന് മനസിലാക്കാന്‍ ബോധവത്കരണവും അനിവാര്യമാണ്. ക്ഷയം മാത്രമല്ല മറ്റു പല രോഗങ്ങളും ഇതിലൂടെ പ്രതിരോധിക്കാന്‍ നമുക്കാകും.
from Anweshanam | The Latest News From Health http://bit.ly/2IZqgst
via IFTTT