കൊല്ലം: യുവതിയെ പട്ടിണിയ്ക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ മൂന്നാമത്തെയാളും അറസ്റ്റില്‍. കൊല്ലപ്പെട്ട തുഷാരയുടെ ഭര്‍തൃ പിതാവ് ലാലി (67) നെയാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
നേരത്തെ തുഷരയുടെ ഭര്‍ത്താവ് ചന്തുലാല്‍, ഭര്‍തൃ മാതാവ് ഗീതാലാല്‍ എന്നിവരാണ് അറസ്റ്റിലായത്.
കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍- വിജയലക്ഷ്മി ദമ്ബതികളുടെ മകള്‍ തുഷാര (27) ഈ മാസം 21ന് അര്‍ധരാത്രിയാണ് മരിച്ചത്. മരിക്കുമ്ബോള്‍ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
പഞ്ചസാരവെള്ളവും അരി കുതിര്‍ത്തതും മാത്രമാണ് തുഷാരയ്ക്ക് നല്‍കിയിരുന്നത്. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
from Anweshanam | The Latest News From India https://ift.tt/2TWk1r6
via IFTTT