തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (മീറ്റര്‍ കമ്പനി) വെഹിക്കിള്‍ ട്രാക്കിങ് സിസ്റ്റം (വിടിഎസ്) നിര്‍മിക്കുന്നു. വിടിഎസ് നിര്‍മ്മിക്കുന്നതിന് കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ അംഗീകാരം മീറ്റര്‍ കമ്പനിക്കു ലഭിച്ചിട്ടുണ്ട്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ജൂണ്‍ മുതല്‍ വാഹനങ്ങളില്‍ വിടിഎസ് നിര്‍ബന്ധമാണ്. ആദ്യഘട്ടത്തില്‍ സ്‌കൂള്‍ വാഹനങ്ങളിലാണ് മീറ്റര്‍ കമ്പനി വിടിഎസ് ഘടിപ്പിക്കുക. വാഹനത്തിന്റെ വേഗത, ലൊക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഇതുവഴി അറിയാം. സ്‌കൂള്‍ വാഹനങ്ങള്‍ എവിടെയെത്തിയെന്ന് രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് അറിയാനാകും. അപകടം ഉണ്ടായാല്‍ അലാറം മുഴങ്ങും. വിടിഎസ് സംവിധാനത്തില്‍ പാനിക് ബട്ടണും ഉണ്ടാകും. ഈ ബട്ടണില്‍ വിരലമര്‍ത്തിയാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റേതുള്‍പ്പടെയുള്ള കണ്‍ട്രോള്‍ റൂമുകളില്‍ അലാറം മുഴങ്ങും. യാത്രക്കിടയില്‍ മോശം അനുഭവം നേരിടുന്ന സ്ത്രീകള്‍ക്ക് രക്ഷാമാര്‍ഗവുമാണിത്.
11 കോടി രൂപയുടെ വിറ്റുവരവാണ് ഇതിലൂടെ കമ്പനി പ്രതീക്ഷിക്കുന്നത്. സ്മാര്‍ട്ട് വാട്ടര്‍ മീറ്റര്‍, സ്മാര്‍ട്ട് എനര്‍ജി മീറ്റര്‍ എന്നിവയുടെ നിര്‍മാണത്തിനും കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2HX8Eh0
via IFTTT