Breaking

Monday, April 1, 2019

വവ്വാലുകളുടെ പ്രജനന കാലം മുൻനിർത്തി കോഴിക്കോട് നിപക്കെതിരെ ജാഗ്രത 

കോഴിക്കോട്: നിപ വൈറസ് രോഗത്തിനെതിരെ കോഴിക്കോട് ജില്ലയില്‍ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം. വവ്വാലുകളുടെ പ്രജനനകാലം ആയതോടെയാണ് നിപ രോഗത്തിനെതിരെ വീണ്ടും ജാഗ്രത പുലർത്തുന്നത്. പ്രത്യേകം ജാഗ്രത പാലിക്കാന്‍ ജില്ലയിലെ ഡോക്ടര്‍മര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

വവ്വാലുകളുടെ പ്രജനന കാലം. ഇക്കാലയളവില്‍ നിപ രോഗം വരാനുള്ള സാധ്യത മുന്‍നിര്‍‍ത്തിയാണ് ആരോഗ്യ വിദഗ്ധരുടെ ജാഗ്രത. കഴിഞ്ഞ കഴിഞ്ഞ മെയ് മാസത്തിലാണ് കോഴിക്കോട്ട് നിപ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ശ്വാസ തടസം തുടങ്ങിയ രോഗങ്ങളുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



from Anweshanam | The Latest News From India https://ift.tt/2CKkpmS
via IFTTT