ഡൽഹി: കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് സുപ്രിംകോടതിയില്‍ മറുപടി നല്‍കും. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നതായി സുപ്രിംകോടതി പറഞ്ഞു എന്ന രാഹുലിന്റെ പ്രസ്താവനക്കെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
കോടതി വിധി പരാമര്‍ശിച്ച് ചൗക്കിദാര്‍ കള്ളനാണെന്നു തെളിഞ്ഞതായും രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ ആണെന്നും പുതിയ രേഖകള്‍ പരിഗണിക്കാന്‍ മാത്രമാണ് ഉത്തരവെന്നും ഹര്‍ജിയില്‍ നോട്ടീസ് അയക്കവേ കോടതി നിരീക്ഷിച്ചിരുന്നു. കോടതി വിധിക്കു ശേഷം രാഹുല്‍ അമേഠിയില്‍ നടത്തിയ പ്രതികരണത്തിലാണ് വിവാദമായ പരാമര്‍ശം.
from Anweshanam | The Latest News From India http://bit.ly/2XxN8mO
via IFTTT