കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കിടെ സ്‌ഫോടനം നടന്നു. സ്‌ഫോടനത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരുക്കേറ്റു. രണ്ടു ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. കൊളംബോ, ബട്ടിക്കലോവ, നെഗോംബോ, കൊച്ചിക്കാടെ എന്നിവിടങ്ങളിലെപള്ളിയിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. അതോടൊപ്പം സിനമണ്‍ ഗ്രാന്‍ഡ് , ഷാംഗ്രിലാ, കിങ്‌സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനം നടന്നിട്ടുണ്ട്.
കൊളംബോ കൊച്ചിക്കാട് സെന്റ് സെബാസ്റ്റിയന്‍ പള്ളിയിലും കട്ടാനയിലും നടന്ന സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഈസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു സ്ഫോടനം നടന്നത്. അതിനാല്‍ ഒട്ടനവധി ആളുകളായിരന്നു പള്ളിക്കകത്ത് ഉണ്ടായിരുന്നത്. അഞ്ച് ഇടങ്ങളില്‍ എങ്കിലും സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്രമാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സ്ഫോടനത്തില്‍ പഞ്ചനക്ഷത്രഹോട്ടലിന്റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. ആസൂത്രണത്തോടെയാണ് സ്ഫോടനം നടന്നതെന്ന് വ്യക്തമാക്കുന്നതാണ് സ്ഫോടന പരമ്പരകള്‍.
from Anweshanam | The Latest News From India http://bit.ly/2DrzE4s
via IFTTT