Breaking

Sunday, April 21, 2019

യു.എ.ഇ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

വിദേശത്ത് താമസത്തിനെത്തുന്നവര്‍ക്ക് ഏറ്റവും ആദ്യം ലഭിക്കേണ്ടതും ഏറ്റവും പ്രധാനമായതുമായ രേഖയാണ് അവിടത്തെ വിസ. ഇത് താമസവിസയാകാം,തൊഴില്‍വിസയാകാം, ആശ്രിതവിസയാകാം.
യു.എ.ഇ.യില്‍ വിസയ്ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുകയാണ് നിലവിലെ രീതി. സാധാരണഗതിയില്‍ , അപേക്ഷിച്ച് രണ്ടോ മൂന്നോ പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ വിസ അനുവദിക്കും. എന്നാല്‍ വിസ അനുവദിക്കാതെ വരുന്ന ചില സന്ദര്‍ഭങ്ങളുമുണ്ട്. വിസയ്ക്ക് അപേക്ഷിക്കും മുന്‍പുതന്നെ ചിലകാര്യങ്ങള്‍ ഉറപ്പുവരുത്തിയാല്‍ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാം. വിസയ്ക്കാവശ്യമായ രേഖകള്‍ കൃത്യമായി ഹാജരാക്കുകയാണ് ആദ്യംവേണ്ടത്. പിന്നെ വിസ നിരസിക്കാനുള്ള കാരണങ്ങള്‍ ഏതൊക്കെയാണെന്ന് കൂടി മനസ്സിലാക്കുക.

വിസ നിരസിക്കാനുള്ള പ്രധാന കാരണങ്ങള്‍
* മുന്‍പ് യു.എ.ഇ.യില്‍ താമസിച്ചിരുന്ന, താമസവിസയുള്ള ഒരാള്‍ വിസ ക്യാന്‍സല്‍ ചെയ്യാതെ നാട്ടില്‍പ്പോയി, കുറേനാള്‍ കഴിഞ്ഞ്‌ തിരികെ വരാന്‍ ശ്രമിച്ചാല്‍ വിസ നിരസിക്കപ്പെടും. ഇത്തരം സംഭവങ്ങളില്‍ ഇമിഗ്രഷനില്‍ പോയി മുന്‍പത്തെ വിസ ക്യാന്‍സല്‍ ചെയ്തിട്ട് വേണം വീണ്ടും അപേക്ഷിക്കാന്‍ .

* കൈകൊണ്ടെഴുതിയ പാസ്പോര്‍ട്ടുകള്‍ ഹാജരാക്കുന്നവര്‍ക്ക് യു.എ.ഇ. വിസ ലഭിക്കുകയില്ല.
* യു.എ.ഇ.യില്‍ വെച്ച് ക്രിമിനല്‍ കുറ്റകൃത്യങ്ങളിലോ, വഞ്ചനക്കേസുകളിലോ പിടിക്കപ്പെട്ടവര്‍ക്ക് വിസ അനുവദിക്കുകയില്ല
* യു.എ.ഇ.യില്‍ വരാനായി ടൂറിസ്റ്റ് വിസ എടുക്കുകയും എന്നാല്‍ അത് ഉപയോഗപ്പെടുത്തുകയും ചെയ്യാത്തവര്‍ വിസയ്ക്കപേക്ഷിച്ചാല്‍ അപേക്ഷ നിരസിക്കപ്പെടും. സ്പോണ്‍സര്‍ ഇമിഗ്രഷനില്‍ പോയി ടൂറിസ്റ്റ് വിസ റദ്ദാക്കിയാല്‍മാത്രമേ വീണ്ടും വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
* മുന്‍പ് യു.എ.ഇ. തൊഴില്‍വിസ ലഭിക്കുകയും എന്നാല്‍ ഇത് ഉപയോഗിക്കാതെയിരിക്കുകയും ചെയ്തവര്‍ക്കും മേല്പറഞ്ഞപോലെ വിസ നിരസിക്കപ്പെട്ടാല്‍ , പഴയത് റദ്ദുചെയ്ത് വീണ്ടും അപേക്ഷിക്കേണ്ടിവരും.
* വിസയുടെ അപേക്ഷയില്‍ തെറ്റുകള്‍ വന്നാലും വിസ നിരസിക്കപ്പെടാം. പേര്, പാസ്പോര്‍ട്ട് നമ്പര്‍ , തൊഴില്‍ വിസായാണെങ്കില്‍ പ്രൊഫഷന്‍ കോഡ് തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്താന്‍ ശ്രദ്ധിക്കുക.
* അതുപോലെ ഓണ്‍ലൈന്‍ ആയി വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ , വ്യക്തതയുള്ള ഫോട്ടോ, പാസ്പോര്‍ട്ട് കോപ്പി തുടങ്ങിയ രേഖകള്‍ വേണം സമര്‍പ്പിക്കാന്‍. ഫോട്ടോയും രേഖകളുടെ പകര്‍പ്പും തെളിച്ചമില്ലാത്തതോ, വ്യക്തതയില്ലാത്തതോ, മങ്ങിയതോ ഒക്കെ ആണെങ്കില്‍ വിസ നിരസിക്കപ്പെടും.


രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍
* വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് പാസ്പോര്‍ട്ടിന്‍റെ കാലാവധി ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
* പാസ്പോര്‍ട്ടില്‍ ആവശ്യത്തിന് പേജുകളുണ്ടെന്നും ഉറപ്പ് വരുത്തണം
* പാസ്പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍ സ്കാന്‍ ചെയ്ത് ജെപെഗ് ഫോമാറ്റില്‍ സേവ് ചെയ്യണം. മറ്റു ഫോര്‍മാറ്റുകളില്‍ സേവ് ചെയ്ത രേഖകള്‍ പലപ്പോഴും സിസ്റ്റം നിരസിക്കാറാണ് പതിവ്
*കുട്ടികളുടെ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റ് കൂടി സമപ്പിക്കാന്‍ ശ്രദ്ധിക്കണം.



from Anweshanam | The Latest News From India http://bit.ly/2IxIMbQ
via IFTTT