ആരാധകര്‍ക്ക് സന്തോഷിക്കാം ഇനി. ലോകമെമ്പാടുമുള്ള ജെയിംസ് ബോണ്ട് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആ പ്രഖ്യാപനം വന്നിരിക്കുന്നു. ജെയിംസ് ബോണ്ട് ശ്രേണിയില്‍ നിന്നും 25മത് ചിത്രം വരുന്നു. ഫോബ് വാളര്‍ ബ്രിഡ്ജാണ് തിരക്കഥയൊരുക്കുന്നത്. കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുക.
ബോണ്ടായി ഡാനിയല്‍ ക്രെയ്ഗ് തന്നെയെത്തുമ്പോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ഓസ്കര്‍ ജേതാവ് റമി മാലെകാണ്. നേരത്തെ ജെയിംസ് ബോണ്ടില്‍ നിന്ന് വിരമിക്കാന്‍ ക്രെയ്ഗ് തീരുമാനിച്ചിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകരുടെ നിര്‍ബന്ധം കാരണം 25ആം പതിപ്പിലും ഉണ്ടാകും.അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം നടക്കും.
from Anweshanam | The Latest News From India http://bit.ly/2UXDiOo
via IFTTT