Breaking

Sunday, October 17, 2021

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ കെ.എസ്.ആർ.ടി.സി. ബസ് ഓടിച്ച ഡ്രൈവർക്ക് സസ്പെൻഷൻ. വെള്ളക്കെട്ടിൽ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന് നാശം വരുത്തിയെന്നും കാണിച്ചാണ് സസ്പെൻഷൻ. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദേശ പ്രകാരമാണ് നടപടി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്. ജയദീപിനെയാണ് സസ്പെൻഡ് ചെയ്തത്. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് മുൻപിലായിരുന്നു സംഭവം. content highlights:ksrtc bus driver suspended


from mathrubhumi.latestnews.rssfeed https://ift.tt/2YZGVXi
via IFTTT