Breaking

Friday, October 8, 2021

കൽക്കരിയില്ല, രാജ്യം ഊർജപ്രതിസന്ധിയിലേക്ക്; ഇരുട്ടിലാകുമോ രാജ്യം?

മുംബൈ: കൽക്കരിശേഖരം വേണ്ടത്രയില്ലാതെ രാജ്യം കടുത്ത ഊർജ പ്രതിസന്ധിയിലേക്കു നീങ്ങുന്നു. കോവിഡിനുശേഷം വൈദ്യുതോപയോഗം ഉയർന്നതും ഖനി മേഖലകളിലെ മഴയുമാണ് പ്രശ്നം. സ്ഥിതി സങ്കീർണമാണെന്ന് കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിങ് സ്ഥിരീകരിച്ചിരുന്നു.താപനിലയങ്ങളിലെ സ്ഥിതി * 16 താപനിലയങ്ങളിൽ(17,475 മെഗാവാട്ട്) കൽക്കരി പൂർണമായി തീർന്നു. * 45 നിലയങ്ങളിൽ(59,790 മെഗാവാട്ട്) രണ്ടു ദിവസത്തേക്കുണ്ട്. * മറ്റു വിവിധ നിലയങ്ങളിൽ(132 ജിഗാവാട്ട്) ക്ഷാമമുണ്ട്. പ്രതിസന്ധി നേരിടുന്ന 108 നിലയങ്ങളിൽ 98-ഉം ഖനിയിൽനിന്ന് ദൂരെയാണ്.കാരണങ്ങൾഉത്സവകാലം മുൻനിർത്തി വിവിധ മേഖകളിൽ ഉത്പാദനം വർധിപ്പിച്ചതും ‘സൗഭാഗ്യ’ പദ്ധതിപ്രകാരം കൂടുതൽ പ്രദേശത്ത് വൈദ്യുതി ലഭ്യമാക്കിയതും ഉപയോഗം കൂട്ടി. 2019 ഓഗസ്റ്റിൽ 10,600 കോടി യൂണിറ്റായിരുന്നത് ഇപ്പോൾ 12,400 കോടിയിലെത്തി. വർധിച്ച ഊർജാവശ്യങ്ങൾക്ക് കൽക്കരി താപനിലയങ്ങളെ ആശ്രയിക്കുന്നത് 2019-ലെ 61.9 ശതമാനത്തിൽനിന്ന് 66.4 ശതമാനമായി.നിലയങ്ങളിൽ 22 ദിവസത്തേക്കുള്ള കൽക്കരി സൂക്ഷിക്കണമെന്ന നിർദേശം പാലിച്ചിരുന്നെങ്കിൽ പ്രതിസന്ധി ഒഴിവാക്കാനാകുമായിരുന്നുവെന്ന് കോൾ ഇന്ത്യ പറയുന്നു. ചൈന, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിലെ ഊർജക്ഷാമം അന്താരാഷ്ട്ര വിപണിയിൽ കൽക്കരി ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെ വിലകൂടാൻ കാരണമായി.പരിഹാരശ്രമംമറ്റു മന്ത്രാലയങ്ങളുമായി ചേർന്ന് പ്രതിസന്ധി ഒഴിവാക്കാനുള്ള നീക്കത്തിലാണ് ഊർജമന്ത്രാലയം. സ്വന്തം ഉപയോഗങ്ങൾക്ക് കൽക്കരി ഖനനംചെയ്യുന്ന സ്ഥാപനങ്ങൾക്ക് 50 ശതമാനം സ്വതന്ത്ര വിപണിയിൽ വിൽക്കാൻ അനുമതിനൽകി. കൽക്കരി തീർന്ന നിലയങ്ങളിലേക്ക് മുൻഗണനാടിസ്ഥാനത്തിൽ എത്തിക്കാൻ നിർദേശം നൽകി. ഓസ്‌ട്രേലിയയിൽനിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യാനാവാതെ കെട്ടിക്കിടക്കുന്നത് വാങ്ങാൻ ശ്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്.ഇരുട്ടിലാകുമോ? * ഇന്ത്യയുടെ വൈദ്യുതി ഉത്പാദനശേഷി- 388 ജിഗാവാട്ട്* കൽക്കരിയിൽനിന്ന്- 208.8 ജിഗാവാട്ട് * എൽ.എൻ.ജി.- 24.92 ജിഗാവാട്ട് * ലിഗ്നൈറ്റ്- 6.62 ജിഗാവാട്ട്* കാലവർഷം പിൻവാങ്ങുന്നതോടെ സൗരവൈദ്യുതിയുടെയും കാറ്റിൽനിന്നുള്ള വൈദ്യുതിയുടെയും ലഭ്യത ഉയർന്നേക്കും.കേരളത്തിൽകൊച്ചി: കൽക്കരി ക്ഷാമത്തെത്തുടർന്ന് കേരളത്തിലേക്കെത്തുന്ന വൈദ്യുതിയിൽ 900 മെഗാവാട്ടിന്റെ കുറവുണ്ട്. കേന്ദ്രവിഹിതത്തിൽ 500 മെഗാവാട്ടിന്റെയും ദീർഘകാല കരാറുള്ള സ്വകാര്യ നിലയങ്ങളിൽനിന്ന് 400 മെഗാവാട്ടിന്റെയും. പവർ എക്സ്‌ചേഞ്ചിൽനിന്നു വൈദ്യുതി വാങ്ങിയാണ് ക്ഷാമം കേരളം മറികടക്കുന്നത്. കൽക്കരി ക്ഷാമം രൂക്ഷമായാൽ ലോഡ്‌ഷെഡ്ഡിങ്ങിനെക്കുറിച്ച് ആലോചിക്കേണ്ടിവരും.* കേരളത്തിലെ പകൽ വൈദ്യുതി ആവശ്യം- 2,800 മെഗാവാട്ട്* രാത്രി- 3,600 മുതൽ 3,800 വരെ* പുറമേയുള്ള സ്വകാര്യ വൈദ്യുതി നിലയങ്ങളിൽനിന്ന് ദീർഘകാല കരാർ വഴി ലഭിക്കുന്നത്- 1,150 മെഗാവാട്ട് * കേന്ദ്രവിഹിതം- 1,654 മെഗാവാട്ട്* ജലവൈദ്യുതി ഉത്പാദനം 2,200 മെഗാവാട്ട്


from mathrubhumi.latestnews.rssfeed https://ift.tt/3aiOXNa
via IFTTT