Breaking

Friday, October 8, 2021

വാക്സിനെടുത്ത ഇന്ത്യക്കാർക്കുള്ള ക്വാറന്റീൻ ബ്രിട്ടൻ പിൻവലിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് വാക്സിനെടുത്തവർക്ക് 10 ദിവസം ക്വാറന്റീൻ ഏർപ്പെടുത്തിയ തീരുമാനം ബ്രിട്ടൻ പിൻവലിച്ചു. കോവിഷീൽഡോ ബ്രിട്ടൻ അംഗീകരിച്ച ഏതെങ്കിലും വാക്സിനോ എല്ലാ ‍ഡോസും സ്വീകരിച്ചവർ ഒക്ടോബർ 11 മുതൽ ക്വാറൻറീനിൽ കഴിയേണ്ടതില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലെക്സ് എല്ലിസ് അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഇടപെടലുകളാണ് ഇതിനു സഹായകമായതെന്നും അദ്ദേഹം പറഞ്ഞു.വാക്സിൻ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടനുമായുണ്ടായ തർക്കത്തിന് പരിഹാരം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ പ്രതികരിച്ചിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ബ്രിട്ടൻ ക്വാറന്റീൻ നിർബന്ധമാക്കിയത്. ഇതിന് മറുപടിയായി ഒക്ടോബർ നാലുമുതൽ ബ്രിട്ടനിൽ നിന്നുള്ളവർക്ക് ഇന്ത്യയും ക്വാറന്റീൻ നിർബന്ധമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3BrjEvl
via IFTTT