Breaking

Thursday, October 7, 2021

'അതിന് ഞാന്‍ മണ്ടനല്ല'; എന്തുകൊണ്ട് പാക് ടീമിന്റെ പരിശീലകനാകാനില്ലെന്ന് വ്യക്തമാക്കി അക്രം

ഇസ്ലാമാബാദ്: എന്തുകൊണ്ട് പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കി മുൻ താരം വസീം അക്രം. ടീമിന്റെ പ്രകടനം മോശമായാൽ ഉണ്ടാകുന്ന ഓൺലൈൻ അധിക്ഷേപങ്ങളും മറ്റും തനിക്ക് സഹിക്കാനാകില്ലെന്നായിരുന്നു അക്രമിന്റെ പ്രതികരണം. തത്കാലം ടീമിന്റെ പരിശീലകനാകാൻ താത്പര്യമില്ലെന്നും അക്രം ഒരു ടിവി ഷോയിൽ പറഞ്ഞു. ആരിൽ നിന്നും മോശം പെരുമാറ്റമുണ്ടാകുന്നത് എനിക്ക് സഹിക്കാനാകാത്ത കാര്യമാണ്. ഞാൻ ഒരു മണ്ടനല്ല. ടീമിന്റെ പ്രകടനം മോശമായാൽ എങ്ങനെയാണ് ആളുകൾ ടീമിന്റെ പരിശീലകരോട് ഓൺലൈനിൽ മോശമായി പെരുമാറുന്നതെന്ന് ഞാൻ കാണുന്നതാണ്. എനിക്ക് അത്തരം കാര്യങ്ങൾ സഹിക്കാനുള്ള ശേഷിയില്ല. - അക്രം വ്യക്തമാക്കി. പരിശീലകനും സപ്പോർട്ട് സ്റ്റാഫിനും ആസൂത്രണം ചെയ്യാനും വഴിപറഞ്ഞുകൊടുക്കാനും പ്രചോദിപ്പിക്കാനും മാത്രമേ സാധിക്കൂ. കളിക്കാരാണ് കളത്തിലിറങ്ങി മികച്ച പ്രകടനം നടത്തേണ്ടതെന്നും അക്രം കൂട്ടിച്ചേർത്തു. Content Highlights: Wasim Akram explains why he does not want to coach Pakistan


from mathrubhumi.latestnews.rssfeed https://ift.tt/3BuCstu
via IFTTT