Breaking

Saturday, May 1, 2021

ഇടതു തരംഗം; തുടർഭരണം പ്രവചിച്ച് മാതൃഭൂമി ന്യൂസ്‌ -ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ

കേരളത്തിൽ 120 വരെ സീറ്റുനേടി ഇടതുമുന്നണി ഭരണം നിലനിർത്തുമെന്ന് പ്രവചിച്ച് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. 104-120 വരെ സീറ്റ് എൽ.ഡി.എഫ്. നേടുമ്പോൾ യു.ഡി.എഫ്. 20-36 സീറ്റിലൊതുങ്ങും. എൻ.ഡി. എ.യ്ക്കും മറ്റുള്ളവർക്കും രണ്ടുവരെ സീറ്റാണ് സർവേ പ്രവചിക്കുന്നത്. 47 ശതമാനം വോട്ടുവിഹിതം എൽ.ഡി.എഫ്. നേടുമ്പോൾ യു.ഡി.എഫ്.-38, എൻ.ഡി.എ.-12, മറ്റുള്ളവർ മൂന്നു ശതമാനവും വോട്ടുനേടും. എന്തുകൊണ്ട് എൽ.ഡി.എഫ്? കോവിഡ് പ്രതിസന്ധി മികച്ച രീതിയിൽ കൈകാര്യം ചെയ്തതും ഭക്ഷ്യകിറ്റ് ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികളുമാണ് ഇടതുമുന്നണിക്ക് ഈ തിരഞ്ഞെടുപ്പിൽ പ്രധാന അനുകൂലഘടകമെന്ന് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. പ്രധാനമായും അഞ്ചുകാര്യങ്ങളാണ് എൽ.ഡി.എഫിനെ മികച്ച വിജയത്തിലേക്ക് നയിക്കുകയെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. ഭരണാനുകൂല തരംഗം പിണറായി സർക്കാരിന് അനുകൂലമായി ശക്തമായ തരംഗം നിലനിൽക്കുന്നു. യുവാക്കളുടെ ക്യാപ്റ്റൻ യുവാക്കൾക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള വൻ സ്വീകാര്യത. കോവിഡ് ഒന്നാംതരംഗം മികച്ച രീതിയിൽ കൈകാര്യം ചെയ്തതാണ് പിണറായിയുടെ ജനപ്രീതി ഉയർത്തിയത്. ക്ഷേമം വോട്ടാകും 84 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് ഗുണമായിട്ടുണ്ട്. ഇതുൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾ വോട്ടായിമാറും. േക്ഷമപെൻഷൻ വർധിപ്പിച്ചതും ഭരണത്തുടർച്ചയ്ക്കിടയാക്കും സ്ത്രീകളുടെ വൻപിന്തുണ സ്ത്രീകൾ അകമഴിഞ്ഞ് ഇടതുമുന്നണിയെ സഹായിച്ചതായി സർവേ പറയുന്നു. സ്ത്രീ വോട്ടർമാർക്കിടയിൽ യു.ഡി.എഫിനെക്കാൾ 15 ശതമാനം വോട്ട് ഇടതുമുന്നണിക്ക് കിട്ടും. 50 ശതമാനം സ്ത്രീ വോട്ടർമാർ എൽ.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത് 35 ശതമാനമാണ്. 12 ശതമാനം വനിതകളുടെ വോട്ട് എൽ.ഡി.എഫിനാണ്. മുസ്ലിം വോട്ടർമാർ പരന്പരാഗതമായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന മുസ്ലിം വോട്ടർമാർ ഇടതുമുന്നണിക്കനുകൂലമായാണ് വിധിയെഴുതിയതെന്ന് സർവേ പറയുന്നു. ജില്ലകളിൽ എൽ.ഡി.എഫ്. ആധിപത്യം കോഴിക്കോട്: മലപ്പുറമൊഴികെ 13 ജില്ലകളിലും ഇടതുതേരോട്ടമാണ് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ സർവേ പ്രവചിക്കുന്നത്. മലബാറിലെ 63 മണ്ഡലങ്ങളിൽ 46-ഉം എൽ.ഡി.എഫിനൊപ്പമെന്ന് സർവേ വിലയിരുത്തുമ്പോൾ 17 ഇടത്ത് മാത്രമാണ് യു.ഡി.എഫിന് മേൽക്കൈ. എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ 29 മണ്ഡലങ്ങളിൽ 22 ഇടത്ത് എൽ.ഡി.എഫ്. മേൽക്കൈ നേടും. അഞ്ചിടത്ത് മാത്രമാണ് യു.ഡി.എഫിന് മുൻതൂക്കം. രണ്ടിടത്ത് മറ്റുള്ളവരും ജയിക്കുമെന്നാണ് പ്രവചനം. കോട്ടയം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ 48 മണ്ഡലങ്ങളിൽ 44-ഉം എൽ.ഡി.എഫിനൊപ്പമാണ്. നാലിടത്ത് മാത്രമാണ് യു.ഡി.എഫിന് മേൽക്കൈ. 28,124 പേരാണ് സർവേയിൽ പങ്കെടുത്തത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുമായി ആളുകളെ നേരിൽക്കണ്ടാണ് സർവേ നടത്തിയത്. കാസർകോട് അഞ്ച് മണ്ഡലങ്ങളിൽ മൂന്നിടത്ത് എൽ.ഡി.എഫിനും രണ്ടിടത്ത് യു.ഡി.എഫിനുമാണ് മുൻതൂക്കം. എൻ.ഡി.എ. പ്രതീക്ഷയർപ്പിക്കുന്ന മഞ്ചേശ്വരത്ത് ഇത്തവണയും താമരവിരിയില്ലെന്നാണ് പ്രവചനം. കണ്ണൂർ കണ്ണൂരിലെ 11-ൽ എട്ടും എൽ.ഡി.എഫിനൊപ്പം നൽക്കുമ്പോൾ ഇരിക്കൂറിൽ മാത്രമാണ് യു.ഡി.എഫിന് മേൽക്കൈ. അഴീക്കോടും കണ്ണൂരിലും മത്സരം പ്രവചനാതീതമാണ്. വയനാട് വയനാട്ടിൽ മൂന്നിടത്തും എൽ.ഡി.എഫിനാണ് ആധിപത്യം. കോഴിക്കോട് 13 മണ്ഡലങ്ങളിൽ വടകരയുൾപ്പെടെ 12-ഉം എൽ.ഡി.എഫ്. നേടുമ്പോൾ കുന്ദമംഗലത്ത് ഫലം പ്രവചനാതീതമാണ്. മലപ്പുറം ഇരുമുന്നണികളും തമ്മിൽ ശക്തമായ മത്സരമാണ് മലപ്പുറത്ത്. 16-ൽ ഒമ്പതിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എൽ.ഡി.എഫും മേൽക്കൈനേടും. ഏറനാട്ടും മഞ്ചേരിയിലും ഫലം പ്രവചനാതീതമാണ്. പാലക്കാട് ശക്തമായ ത്രികോണമത്സരം നടന്ന പാലക്കാട്, തൃത്താല, ഒറ്റപ്പാലം, മണ്ണാർക്കാട് മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതമാണ്. മലമ്പുഴയടക്കം ബാക്കി എട്ടിടത്തും എൽ.ഡി.എഫിനാണ് മേൽക്കൈ. തൃശ്ശൂർ ശക്തമായ ത്രികോണമത്സരം നടന്ന തൃശ്ശൂർ മണ്ഡലമടക്കം 13-ൽ 12 സീറ്റും എൽ.ഡി.എഫ്. നേടുമെന്ന് സർവേ പ്രവചിക്കുമ്പോൾ ഗുരുവായൂരിൽ മത്സരം പ്രവചനാതീതം. എറണാകുളം എറണാകുളത്തെ 14 മണ്ഡലങ്ങളിൽ ആറിടത്ത് ഇടതുമുന്നണി മേൽക്കൈ നേടും. അങ്കമാലി, പറവൂർ, പിറവം യു.ഡി.എഫിനൊപ്പമെന്നാണ് പ്രവചനം. മറ്റിടങ്ങളിൽ ഫലം പ്രവചനാതീതം. ഇടുക്കി തൊടുപുഴ മാത്രം യു.ഡി.എഫിനൊപ്പം നിൽക്കുമ്പോൾ മറ്റ് നാലിടത്തും എൽ.ഡി.എഫിനാണ് മേൽക്കൈ. കോട്ടയം പാലായും പൂഞ്ഞാറും കോട്ടയവുമടക്കം എട്ടിടത്ത് എൽ.ഡി.എഫ്. മുന്നേറുമ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മത്സരിച്ച പുതുപ്പള്ളിയിൽ ഫലം പ്രവചനാതീതമാണെന്നാണ് സർവേ. ആലപ്പുഴ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാടും അമ്പലപ്പുഴയിലും ഫലം പ്രവചനാതീതമാണെങ്കിലും ബാക്കിയുള്ള ഏഴിടത്തും എൽ.ഡി.എഫിനാണ് മേൽക്കൈ. പത്തനംതിട്ട അടൂരിൽ ഫലം പ്രവചനാതീതമാകുമ്പോൾ കോന്നിയടക്കമുള്ള നാലിടത്തും എൽ.ഡി.എഫ്. മേൽക്കൈനേടും. കൊല്ലം കഴിഞ്ഞ തവണ എൽ.ഡി.എഫ്. തൂത്തുവാരിയ കൊല്ലം ജില്ലയിലെ 11 മണ്ഡലങ്ങളിൽ ഒമ്പതും ഇടതിനൊപ്പം നിൽക്കുമ്പോൾ കരുനാഗപ്പള്ളിയിലും കുണ്ടറയിലും എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. തിരുവനന്തപുരം തലസ്ഥാന ജില്ലയിലെ മൂന്നൊഴികെ മറ്റെല്ലാ സീറ്റിലും എൽ.ഡി.എഫ്. മുന്നേറ്റമാണ് പ്രവചിക്കുന്നത്. ചിറയിൻകീഴ്, വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായ നേമമുൾപ്പെടെ എൽ.ഡി.എഫ്. പിടിച്ചെടുക്കുമെന്നാണ് പ്രവചനം. Content Highlights:Kerala Assembly Election, Mathrubhumi News Axis My India Exit Poll 2021


from mathrubhumi.latestnews.rssfeed https://ift.tt/3gTwaw3
via IFTTT