Breaking

Saturday, May 1, 2021

രാജ്യാന്തര യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് മേയ് 31 വരെ നീട്ടി

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യാന്തര യാത്രാവിമാനങ്ങളുടെ സർവീസ് നിർത്തിവെച്ച ഉത്തരവിന്റെ കാലാവധി മേയ് 31 വരെ നീട്ടി. കഴിഞ്ഞവർഷം മാർച്ച് 23-നാണ് നിരോധനം നിലവിൽ വന്നത്. എന്നാൽ, ഈ നിയന്ത്രണം കാർഗോ വിമാനങ്ങൾക്കോ ഡി.ജി.സി.എ. അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കോ ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. ബന്ധപ്പെട്ട അധികാരികൾ പ്രത്യേക റൂട്ടുകളിൽ അനുമതി നൽകുന്ന അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാനങ്ങൾക്ക് അനുമതി നൽകിയേക്കാമെന്നും വ്യോമയാന മന്ത്രാലയം ജോയന്റ് സെക്രട്ടറി സുനിൽകുമാർ ഉത്തരവിൽ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3nE7Rny
via IFTTT