Breaking

Saturday, May 1, 2021

കോവിഡ് ചികിത്സിക്കാനുള്ള കൊമേഴ്സുകാരന്റെ ആഗ്രഹത്തിന് 1000 രൂപ പിഴയിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: കൊമേഴ്സിൽ ബിരുദാനന്തര ബിരുദമുണ്ട്, കോവിഡിനു മരുന്നുകുറിക്കാൻ അനുവദിക്കണം. ഈ ആവശ്യവുമായി കൽക്കട്ട ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിപ്പോയതുകൊണ്ടാണ് സുരേഷ് ഷാ സുപ്രീംകോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഹർജി തള്ളിയെന്നു മാത്രമല്ല, 1000 രൂപ പിഴയും കണക്കിനു ശാസനയും കൊടുത്തു. 10 ലക്ഷം പിഴയിടട്ടേയെന്നാണ് ജസ്റ്റിസ് രമണ ചോദിച്ചത്. പക്ഷേ, പണിയില്ലാത്ത അധ്യാപകനാണ് അത്രയൊന്നും തരാനുള്ള ശേഷിയില്ല 1000 അടയ്ക്കാം എന്ന ഷായുടെ വാക്കുകൾ കോടതി സമ്മതിക്കുകയായിരുന്നു. കൽക്കട്ട ഹൈക്കോടതി ലീഗൽ സർവീസസ് അതോറിറ്റിയിലാണ് ഷാ പിഴയടയ്ക്കേണ്ടത്.


from mathrubhumi.latestnews.rssfeed https://ift.tt/3h04ANI
via IFTTT