Breaking

Monday, February 1, 2021

വഴിയരികിൽ നിന്ന നാലുപേരെ ഇടിച്ചിട്ട കാർ രാത്രിയിൽ അജ്ഞാതർ കത്തിച്ചു

കുഞ്ചിത്തണ്ണി : ഇരുപതേക്കർ നെല്ലിക്കാട്ടിൽ റോഡരികിൽനിന്ന നാലുപേരെ ഇടിച്ചിട്ട കാർ രാത്രിയിൽ കത്തിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് നെല്ലിക്കാട് സ്വദേശികളായ കുന്നുംപുറത്ത് അജി (42), നിത്യ (30), ആർ.കണ്ണൻ (40), മൂലക്കട സ്വദേശി വാഴയിൽ സുധാകരൻ (55) എന്നിവരെ കാറിടിച്ചത്. നെല്ലിക്കാട് സ്വദേശി മണിയുടെ കാറാണ് ഇവരെ ഇടിച്ചത്. കാറിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. വടിവാളും വെട്ടുകത്തിയും വാഹനത്തിൽനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. അപകടത്തെ തുടർന്ന് ഏലത്തോട്ടത്തിൽ കിടന്ന കാർ രാത്രിയിലാണ് ആരോ തീയിട്ടുനശിപ്പിച്ചത്. കാർ പൂർണ്ണമായി കത്തിനശിച്ചു. കുറച്ചുനാളുകളായി നെല്ലിക്കാട്ടിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ ബാക്കിപത്രമാണ് ഈ കാറപകടവും കാർ കത്തിക്കലുമെന്നാണ് നാട്ടുകാർ പറയുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3akjSZ1
via IFTTT