Breaking

Saturday, November 7, 2020

ട്രംപിന്റെ നിയമപോരാട്ടങ്ങള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി 60 ദശലക്ഷം ഡോളര്‍ പിരിക്കും

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപ് ഉയർത്തിയ നിയമപരമായ വെല്ലുവിളികൾക്ക് ധനസഹായം നൽകാൻ റിപ്പബ്ലിക്കൻ പാർട്ടി ചുരുങ്ങിയത് 60 ദശലക്ഷം ഡോളർ (443 കോടിയോളം രൂപ) സമാഹരിക്കാനൊരുങ്ങുന്നു. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ജോ ബൈഡനെതിരെ നിരവിധി സംസ്ഥാനങ്ങളിലെ കോടതികളിൽ ട്രംപ് ടീം പരാതി നൽകിയിട്ടുണ്ട്. റിപ്പബ്ലിക്കൻ ദേശീയ സമിതിയുടെ ഫണ്ട് സമാഹരണ അഭ്യർത്ഥന ലഭിച്ച ഒരു റിപ്പബ്ലിക്കൻ അനുയായിയാണ് നിയമസഹായത്തിന് ട്രംപ് ധനസമാഹരണം നടത്തുന്ന കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ട്രംപ് ടീമോ റിപ്പബ്ലിക്കൻ ദേശീയ സമിതിയോ ഇതിനോട് പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച വോട്ടെടുപ്പ് അവസാനിച്ചത് മുതൽ തന്നെ ട്രംപ് ടീം തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നിയമസഹായത്തിന് ധനസമാഹരണത്തിനുള്ള മെയിലുകൾ അയക്കാനും തുടങ്ങി. തിരഞ്ഞെടുപ്പ് ഫലത്തിനെതിരെയുള്ള നിയമപോരാട്ടങ്ങൾക്കുള്ള അഭിഭാഷക സംഘത്തെ നയിക്കുന്നതിന് ട്രംപ് പ്രചാരണ സീനിയർ ഉപദേഷ്ടാവ് ഡേവിഡ് ബോസ്സിയെ നിയോഗിച്ചുവെന്നും റിപ്പബ്ലിക്കൻ വൃത്തങ്ങൾ അറിയിച്ചു. അതേ സമയംതിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെ ബൈഡനാണ് ഏറ്റവും കൂടുതൽ ഫണ്ട് സമാഹരിച്ചതെന്നാണ് ഫെഡറൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെളിപ്പെടുത്തൽ. ബൈഡൻ സമാഹരിച്ചതിന്റെ മൂന്നിലൊന്ന് മാത്രമാണ് ട്രംപ് സമാഹരിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ഇതിനിടെ ജോർജിയ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ കോടതികൾ ട്രംപിന്റെ പരാതി തള്ളി. എന്നാൽ പെൻസിൽവേനിയയിൽ വോട്ടെടുപ്പ് ദിനത്തിൽ ഹാജരാക്കാത്ത മെയിൽ ബാലറ്റുകൾ നീക്കി വെക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജോർജിയയിലും പെൻസിൽവേനിയയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നേരിയ ഭൂരിപക്ഷത്തിന് നിലവിൽ രണ്ടിടങ്ങളിലും ബൈഡനാണ് മുന്നിട്ട് നിൽക്കുന്നത്. Content Highlights:Republicans Seeking To Raise $60 Million For Trumps Legal Cases


from mathrubhumi.latestnews.rssfeed https://ift.tt/3529C6a
via IFTTT