Breaking

Thursday, October 1, 2020

രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവം: ഗുരുതര വീഴ്ചയെന്ന് പ്രാഥമിക റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിന്റെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക റിപ്പോർട്ട്. മെഡിക്കൽ കോേളജ് സൂപ്രണ്ട് ഡോ. എം.എസ്.ഷർമദ് തയ്യാറാക്കിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ.റംല ബീവി മന്ത്രി കെ.കെ.ശൈലജയ്ക്കു കൈമാറി. മെഡിക്കൽ കോേളജിലെ 10 ജീവനക്കാർക്ക് സൂപ്രണ്ട് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ജീവനക്കാരുടെ മറുപടിയുടെ അടിസ്ഥാനത്തിലാകും തുടർനടപടികൾ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനെ പുഴുവരിച്ച നിലയിൽ വീട്ടിലെത്തിച്ചെന്നായിരുന്നു കുടുംബത്തിന്റെ പരാതി. Content Highlights:Worms in the patients body, Preliminary report


from mathrubhumi.latestnews.rssfeed https://ift.tt/2SdyQY3
via IFTTT