Breaking

Thursday, October 1, 2020

സാമ്പത്തിക ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ആര്യാടൻ ഷൗക്കത്തിൽ നിന്ന് മൊഴി എടുത്തു

മലപ്പുറം: സാമ്പത്തിക ഇടപാട് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ആര്യാടൻ ഷൗക്കത്തിൽനിന്ന് മൊഴിയെടുത്തു. നിലമ്പൂർ പാട്ടുത്സവത്തിന്റെ നടത്തിപ്പിൽ സ്പോൺസർ ആയിരുന്ന സിബി വയലിൽ എന്നയാളിൽനിന്ന് പാട്ടുത്സവ നടത്തിപ്പിനായി പണംവാങ്ങിയത് സംബന്ധിച്ചുള്ള വിവരങ്ങളാണ് അന്വേഷണത്തിൽ വന്നതെന്നാണറിവ്. എൻഫോഴ്സ്മെന്റിന്റെ കോഴിക്കോട് ഓഫീസിലേക്ക് വിളിപ്പിച്ച് ഏകദേശം 10 മണിക്കൂർ ചോദ്യംചെയ്തതായി അറിയുന്നു. ഷൗക്കത്തിന്റെ മൊഴി പരിശോധിച്ച് പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും അറിയുന്നു. മെഡിക്കൽ എൻജിനീയറിങ് സീറ്റുകൾ വാഗ്ദാനംചെയ്ത് ഒടുവിൽ പണവും സീറ്റും നൽകാതിരുന്നതിനാൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലായിരുന്നു സിബി വയലിൽ. കഴിഞ്ഞദിവസമാണ് ഇദ്ദേഹം ജാമ്യത്തിലിറങ്ങിയത്. ഇദ്ദേഹം പല ആളുകളിൽനിന്നായി വാങ്ങിയ പണം എന്തുചെയ്തു എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മറ്റുള്ളവരിലേക്കും മൊഴിയെടുക്കൽ നീണ്ടതെന്നാണ് സൂചന. സീറ്റിനുവേണ്ടി സിബിക്ക് പണംനൽകിയ ആളുകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നിൽനിന്ന് മൊഴിയെടുത്തതെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ആര്യാടൻ ഷൗക്കത്തിന്റെ കൂടെയുള്ള, ഒരു പത്രത്തിന്റെ പ്രാദേശികലേഖകൻ കൂടിയായ വിനോദ് എന്നയാളെയും മൊഴിയെടുക്കാനായി വിളിപ്പിച്ചിരുന്നു. സീറ്റിനുവേണ്ടി സിബിക്ക് പണംകൊടുത്തവർക്ക് ആ പണം എവിടെനിന്ന് കിട്ടി എന്നതു സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് തന്നെ വിളിപ്പിച്ചതെന്ന് വിനോദ് പറഞ്ഞു. Content Highlights:enforcement questioned Aryadan Shoukath


from mathrubhumi.latestnews.rssfeed https://ift.tt/3lewxAD
via IFTTT