Breaking

Saturday, June 13, 2020

നേപ്പാളി പോലീസ് കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരനെ വിട്ടയച്ചു

പട്ന: നേപ്പാളി പോലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരനായ രാം ലാഗൻ യാദവിനെ വിട്ടയച്ചു. അതിർത്തി ലംഘിച്ചുവെന്ന തർക്കത്തിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചയോടെ രാം ലാഗൻ യാദവിനെ വിട്ടയക്കുകയായിരുന്നു. രാം ലാഗൻ യാദവ് അതിർത്തി കടന്ന് നേപ്പാളിൽ താമസിക്കുന്ന തന്റെ മരുമകളെ കാണാൻ ശ്രമിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. അതിർത്തി ലംഘിച്ചെന്ന ആരോപണത്തെത്തുടർന്നുണ്ടായ തർക്കത്തിനിടെ നേപ്പാൾ പോലീസിന്റെ വെടിയേറ്റ് ഇന്ത്യൻ കർഷകൻ മരിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. ബിഹാർ സ്വദേശിയായ വികേഷ് യാദവാണ് (22) വെടിയേറ്റു മരിച്ചത്. ഉദയ് ഠാക്കൂർ (24), ഉമേഷ് റാം (18) എന്നിവർക്ക് പരിക്കേൽക്കുകയുമുണ്ടായി. ലാഗൻ യാദവിനെ നേപ്പാളി സായുധ പോലീസ് സേന (എ.പി.എഫ്.) പിടിച്ചുകൊണ്ടുപോയതിനെ തുടർന്ന് ബിഹാറിലെ സീതാമഢി ജില്ലയോടു ചേർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സംഘർഷാവസ്ഥയാണ്. ഇന്ത്യയുടെ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ തങ്ങളുടേതെന്നവകാശപ്പെട്ട് നേപ്പാൾ പുതിയ ഭൂപടമിറക്കിയതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും അതിർത്തി സംഘർഷഭരിതമായത്. Content Highlights:Nepal releases Indian man whose meeting with relative led to clashes-death in firing


from mathrubhumi.latestnews.rssfeed https://ift.tt/3hoz1Lu
via IFTTT