Breaking

Wednesday, April 17, 2019

ശ​ത്രു​ഘ്ന​ന്‍ സി​ന്‍​ഹ​യു​ടെ ഭാ​ര്യ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യി​ല്‍

ല​ക്നോ: ബി​ജെ​പി വി​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന ന​ട​ന്‍ ശ​ത്രു​ഘ്ന​ന്‍ സി​ന്‍​ഹ​യു​ടെ ഭാ​ര്യ പൂ​നം സി​ന്‍​ഹ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യി​ല്‍. അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ ഭാ​ര്യ ഡി​മ്ബി​ള്‍ യാ​ദ​വ് പൂ​നം സി​ന്‍​ഹ​യെ പാ​ര്‍​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. 

ചൊ​വ്വാ​ഴ്ച‍​യാ​ണ് പൂ​നം സ​മാ​ജ്‌​വാ​ദി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. മു​ന്‍​കാ​ല ബോ​ളി​വു​ഡ് ന​ടി​യും മോ​ഡ​ലും നി​ര്‍​മാ​താ​വു​മൊ​ക്കെ​യാ​ണ് പൂ​നം സി​ന്‍​ഹ.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ക്നോ മ​ണ്ഡ​ല​ത്തി​ല്‍ കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പൂ​നം നേ​രി​ടു​ന്ന​ത്. സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി ടി​ക്ക​റ്റി​ല്‍ മ​ത്സ​രി​ക്കു​ന്ന അ​വ​ര്‍​ക്ക് ബി​എ​സ്പി​യും കോ​ണ്‍​ഗ്ര​സും നേ​ര​ത്തെ പി​ന്തു​ണ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.  
 



from Anweshanam | The Latest News From India http://bit.ly/2DeiqHW
via IFTTT