Breaking

Wednesday, April 10, 2019

പാക്കിസ്താന്‍റെ ആശയം തന്നെയാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്: മോദി

മുംബൈ: സ്വാതന്ത്യത്തിന് മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ബുദ്ധിപൂര്‍വ്വം പെരുമാറിയിരുന്നെങ്കില്‍ സ്വാതന്ത്രാനന്തര കാലത്ത് പാക്കിസ്താന്‍ ഉണ്ടാകില്ലായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ മോദി. പാക്കിസ്താന്‍റെ അതേ ആശയം തന്നെയാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ പ്രത്യേകം പ്രധാന മന്ത്രിയെ വേണമെന്ന് ആവശ്യപ്പെടുന്നവരാണ് കോണ്‍ഗ്രസ്സും സഖ്യകക്ഷിയായ എന്‍സിപിയും എന്ന് മോദി കുറ്റപ്പെടുത്തി. 

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു മോദി. 

നാഷണല്‍ കോണ്‍ഫറന്‍സ് ലീഡര്‍ ഒമര്‍ അബ്ദുള്ളയുടെ പങ്കിനേയും അദ്ദേഹം വിമര്‍ശിച്ചു.

തിങ്കളാഴ്ച്ച ഡല്‍ഹിയില്‍ വെച്ച് ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്ത് വിട്ട മോദി രാജ്യത്ത് കാര്‍ഷിക സുരക്ഷയും ക്ഷേമവും ഉറപ്പ് വരുത്തുമെന്നും പറഞ്ഞു. ഇന്ത്യയില്‍ നിന്നും മാവോയിസ്റ്റ് ഭീഷണിയെ തുടച്ചു നീക്കുകയാണ് ലക്ഷ്യം എന്നും അദ്ദഹം തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.



from Anweshanam | The Latest News From India http://bit.ly/2D5MZ2m
via IFTTT