പാര്‍വതിയുടെ ഉയരെ ഇന്ന് തിയറ്ററുകളിലെത്തുന്നു. അന്തരിച്ച രാജേഷ് പിള്ളയുടെ അസോസിയേറ്റായിരുന്ന മനു അശോകന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഉയരെ. ചിത്രത്തിന്റെ തിയറ്റര്‍ ലിസ്റ്റും പുറത്ത് വിട്ടു. പാര്‍വതി മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ആസിഫ് അലിയും ടോവിനോ തോമസുമാണ് നായകന്‍മാരാകുന്നത്. ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയത്.
ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയായി വ്യത്യസ്ത മേക്ക് ഓവറില്‍ ചിത്രത്തില്‍ പാര്‍വതി എത്തുന്നു. പൈലറ്റ് വേഷത്തിലാണ് പാര്‍വതി എത്തുന്നത്.
രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. മഹേഷ് നാരായണന്‍ എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും നിര്‍വഹിക്കും. മുകേഷ് മുരളീധരനാണ് ക്യാമറ ചലിപ്പിക്കുന്നത്. എസ് ക്യൂബ് ഫിലിംസ് എന്ന പുതിയ നിര്‍മാണ കമ്ബനി ഒരുക്കുന്ന ചിത്രത്തിന് കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങള്‍ ലൊക്കേഷനാണ്.
from Anweshanam | The Latest News From India http://bit.ly/2GAjiHB
via IFTTT