Breaking

Monday, April 22, 2019

കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമം; പരാജയഭീതി മൂലമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ ആക്രമണം പരാജയഭീതി മൂലമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയും വ്യാപകമായ രീതിയില്‍ അക്രമം അഴിച്ചുവിട്ടിട്ടില്ല. ഇതുകൊണ്ടൊന്നും യു.ഡി.എഫ് പ്രവര്‍ത്തകരെ നിര്‍വീര്യമാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മും ബി.ജെ.പിയും നടത്തിയ വ്യാപകമായ ഈ അക്രമങ്ങളിലെല്ലാം പൊലീസ് കാഴ്ചക്കാരായി നില്ക്കുകയാണു ചെയ്തത്. 
അക്രമരാഷ്ട്രീയത്തിനും വിഭജന രാഷ്ട്രീയത്തിനും കനത്ത തിരിച്ചടി നല്കണമെന്നും ഉമ്മന്‍ചാണ്ടി ആഹ്വാനം ചെയ്തു. 

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ്, അനില്‍ അക്കര എം.എല്‍.എ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുമെതിരെ നടന്ന ആക്രമണങ്ങള്‍ക്കെതിരെയാണ് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്.



from Anweshanam | The Latest News From India http://bit.ly/2KTGxlr
via IFTTT