Breaking

Saturday, April 20, 2019

‘മുസ്‌ലിങ്ങളെ ഇല്ലാതാക്കണോ ബി ജെ പിക്ക് വോട്ട് ചെയ്യു’ വിവാദ പരാമര്‍ശവുമായി ബി ജെ പി നേതാവ്

ഉത്തര്‍പ്രദേശ്:  മുസ്‍ലിംകളെ നശിപ്പിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണമെന്ന വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് രജ്ഞിത്ത് ബഹദൂര്‍ ശ്രീവാസ്തവ. ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം നേരിടാന്‍ തയായറായിക്കോളാനും ശ്രീവാസ്തവ ജനങ്ങളെ ഭീഷണിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കവെയാണ് ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശം.

‘’കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഭരണംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുസ്‍ലിംകളുടെ ആചാരമുറകള്‍ തകര്‍ക്കാന്‍ കഴിഞ്ഞു. നിങ്ങള്‍ മുസ്‍ലിം വര്‍ഗ്ഗത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മോദിയെന്ന പ്രധാനമന്ത്രിക്ക് വോട്ട് ചെയ്യൂ.അഞ്ചു വര്‍ഷത്തിനിടെ മുസ്ലിങ്ങളുടെ ആത്മവീര്യം നശിപ്പിക്കുന്നത്നു മോദി ഒട്ടേറെ ശ്രമം നടത്തി. മുസ്‌ലിം ജനസഖ്യ വര്‍ദ്ധിക്കുകയാണ്.വോട്ട്‌ ചെയ്ത് അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബി.ജെ.പിക്ക് കഴിയും.’’ ഇത്തരത്തിലുള്ള പരാമര്‍ശങ്ങളാണ് ശ്രീവാസ്തവ മുന്നോട്ടുവച്ചത്



from Anweshanam | The Latest News From India http://bit.ly/2vg5T2i
via IFTTT