പതിനേഴാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പിന് നാളെ തുടക്കം. 91 സീറ്റുകളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ആന്ധ്രാപ്രദേശ്,സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ പൂർത്തിയാകും. ഒഡീഷയിലെ നിയമസഭാ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ടവും നാളെ നടക്കും.
ആദ്യഘട്ടത്തിൽ തന്നെ ആന്ധ്രപ്രദേശ് (25 സീറ്റ്), തെലങ്കാന (17 സീറ്റ്) സംസ്ഥാനങ്ങളിലെ വോെട്ടടുപ്പ് പൂർത്തിയാകും. ഉത്തർപ്രദേശ് (എട്ട്), അസം(അഞ്ച്), ഉത്തരഖണ്ഡ് (അഞ്ച്), ബംഗാൾ (രണ്ട്), ബിഹാർ (നാല്), ത്രിപുര (ഒന്ന്), അരുണാചൽപ്രദേശ് (രണ്ട്), ഛത്തിസ്ഗഢ് (ഒന്ന്), ജമ്മു-കശ്മീർ (രണ്ട്), മഹാരാഷ്ട്ര (ഏഴ്), മണിപ്പൂർ (ഒന്ന്), മേഘാലയ (രണ്ട്), മിസോറം (ഒന്ന്), നാഗാലാൻഡ് (ഒന്ന്), ഒഡിഷ (നാല്), സിക്കിം (ഒന്ന്), കേന്ദ്രഭരണ പ്രദേശങ്ങളായ ആൻഡമാൻ, ലക്ഷദ്വീപ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക.
അതേസമയം ചത്തീസ്ഗഡിലെ ബസ്തർ മണ്ഡലത്തിൽ സുരക്ഷാ സന്നാഹം ഇരട്ടിയാക്കി. ഇന്നലെ മാവോയിസ്റ്റ് ആക്രമണത്തിൽ ബിജെപി എംഎൽഎയും അഞ്ച് ജവാൻമാരും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണിത്.
ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഭീമാ മണ്ഡാവി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.
from Anweshanam | The Latest News From India http://bit.ly/2U9oZRs
via IFTTT