ഉണ്ണി മുകുന്ദനും നൂറിന് ഷെറീഫും ഒന്നിക്കുന്ന ചോക്ലേറ്റ് റീറ്റോള്‍ഡ് ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചോക്ലേറ്റ് റീറ്റോള്‍ഡ്. പവിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് പവിത്രം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഒരു അഡാര്‍ ലൗ വിലൂടെ പ്രിയതാരമായി മാറിയ നൂറിന് ഷെറീഫ് നായികയാവുന്നു. സേതു തന്നെയാണ് ഈ ചിത്രത്തിന്റെയും കഥ തിരക്കഥ സംഭാഷണമെഴുതുന്നത്.
ചോക്ലേറ്റിന്റെ തുടര്‍ച്ചയല്ല ഈ ചിത്രം. പുനരാഖ്യാനമാണ്. മൂവായിരം പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഒരു കോളേജില്‍ ഒരു ചെറുപ്പക്കാരന് വരുന്നു. അയാള്‍ വരുന്നത് പഠിക്കാനല്ല, പഠിപ്പിക്കാനുമല്ല.അയാളുടെ വരവോടെ ആ കാമ്ബസിലുണ്ടാകുന്ന കൗതുകകരവും രസകരവുമായ സംഭവങ്ങളാണ് ഈ ചിത്രത്തില്‍ ദൃശൃവത്ക്കരിക്കുന്നതെന്ന് തിരക്കഥാകൃത്ത് സേതു പറഞ്ഞു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ സജിത്ത് കൃഷ്ണയാണ്.
from Anweshanam | The Latest News From India http://bit.ly/2UJW1Ih
via IFTTT