Breaking

Sunday, April 28, 2019

തിരുവനന്തപുരത്ത് യുവതികളെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം: യുവതികളെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അതിസാഹസികമായാണ് പോലീസ് ഇയാളെ പിടികൂടിയത്. രാത്രി 11 മണിയോടെ ശ്രീകാര്യം ചെമ്പഴന്തി റോഡിലാണ് സംഭവം. ശ്രീകാര്യം ഭാഗത്തേക്ക് കാറില്‍ വരികയായിരുന്ന 3 യുവതികളെ ആണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഭയന്നുപോയ യുവതികള്‍ ഉടന്‍ പോലീസ് കണ്ട്രോള്‍ റൂമുമായി ഫോണില്‍ ബന്ധപ്പെട്ടു.
വിവരം ലഭിച്ചുടനെ സമീപത്തുണ്ടായിരുന്ന മറ്റ് സ്റ്റേഷനുകളിലെ വാഹനങ്ങളെയും പോലീസ് കണ്ട്രോള്‍ റൂമില്‍ നിന്ന് സംഭവ സ്ഥലത്തേക്ക് അയച്ചു. ഇതിനിടെ യുവാവ് കാര്‍ തടഞ്ഞു നിര്‍ത്തി ഗ്ലാസ്സ് തകര്‍ക്കാന്‍ ശ്രമിച്ചു. 

ഭയന്ന് വിറച്ച യുവതികള്‍ കാറിനുള്ളില്‍ ഇരുന്ന് നിലവിളിച്ചു. അതേസമയം ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി യുവാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇതിനിടെ കാറില്‍ നിന്ന് പുറത്തിറങ്ങിയ യുവതികളില്‍ ഒരാള്‍ ബോധരാഹിതയായി വീണു. ബൈക്കില്‍ കാര്‍ തട്ടിയത് ചോദ്യം ചെയ്യാന്‍ പിന്നാലെ പോയെന്നാണ് പോലീസിനോട് യുവാവ് പറഞ്ഞത്. യുവാവിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യും.
 



from Anweshanam | The Latest News From India http://bit.ly/2UGEOQ5
via IFTTT