Breaking

Monday, April 22, 2019

ബാബറി മസ്ജിദ് പൊളിക്കാന്‍ താനുണ്ടായിരുന്നു’; വീണ്ടും വിവാദ പ്രസ്താവനയുമായി പ്രഗ്യാസിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു


ഭോപ്പാല്‍: വീണ്ടും വിവാദ പ്രസ്താവനയുമായി ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ് താക്കൂർ. ബാബറി മസ്ജിദ് പൊളിക്കാന്‍ താനുണ്ടായിരുന്നെന്ന പ്രസ്താവന വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടാമത്തെ നോട്ടീസ് നല്‍കി. 

ബാബറി മസ്ജിദ് പൊളിക്കാന്‍ ഞാനുമുണ്ടായിരുന്നു. രാമക്ഷേത്ര നിർമ്മാണത്തിൽ നിന്ന് ഞങ്ങളെ ആര്‍ക്കും തടയാനാവില്ല എന്നായിരുന്നു. ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ് താക്കൂറിന്‍റെ പ്രസ്താവന. 

മത്സരിക്കാനിറങ്ങി ഒരാഴ്ചയാകും മുമ്പ്  തെരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ടാമത്തെ നോട്ടീസാണ് പ്രഗ്യാസിങിന് ലഭിക്കുന്നത്. നേരത്തെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കരെയ്ക്കെതിരെ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു. കര്‍ക്കരെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് തന്‍റെ ശാപം കൊണ്ടെന്നായിരുന്നു പ്രസ്താവന. 



from Anweshanam | The Latest News From India http://bit.ly/2PnbQnc
via IFTTT