Breaking

Friday, April 19, 2019

അമ്മയുടെ അതിക്രൂരമര്‍ദ്ദനത്തിനിരയായ മൂന്നു വയസ്സുകാരന്‍ മരിച്ചു

കൊച്ചി: എറണാകുളം ആലുവ ഏലൂരില്‍ അമ്മയുടെ അതിക്രൂര മര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന്‍ മരിച്ചു. തലച്ചോറിനേറ്റ പരിക്കാണ് മരണ കാരണം. ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മകനാണ് മരിച്ചത്. 

കേസില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് കൊലക്കുറ്റത്തിനെതിരെ കേസെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യാഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്. മെട്രോ നിര്‍മാണത്തിലെ ക്രെയിന്‍ ഡ്രൈവറുടെ മകനാണ് മരിച്ച മൂന്നു വയസ്സുകാരന്‍.



from Anweshanam | The Latest News From India http://bit.ly/2Zl7di5
via IFTTT