Breaking

Friday, April 19, 2019

തൃശൂരില്‍ തിരുകര്‍മ്മങ്ങള്‍ക്കിടയില്‍ പള്ളിയിലെ ഷട്ടര്‍ പൊട്ടി വീണു

തൃശൂര്‍: ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ക്കിടെയില്‍ പള്ളിയിലെ ഷട്ടര്‍ പൊട്ടി വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സീസ് സേവിയേഴ്‌സ് ഫൊറൊന പള്ളിയിലെ ഷട്ടര്‍ ആണ് പൊട്ടി വീണത്. തൃശൂരിലാണ് സംഭവം.

ദുഃഖവെള്ളിയാഴ്ച്ചയോടനുബന്ധിച്ച് ഇന്ന് രാവിലെ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണ് സംഭവം. തിരുകര്‍മ്മങ്ങളോടനുബന്ധിച്ച് വിശ്വാസികളുടെ വന്‍ തിരക്കാണു പള്ളിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഷട്ടര്‍ പൊട്ടി താഴേക്ക് വീണെങ്കിലും പാതിവഴിയില്‍ ഷട്ടര്‍ സ്തംഭിച്ച് നിന്നതും വലിയ അപകടമാണു ഒഴിവാക്കിയത്. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.



from Anweshanam | The Latest News From India http://bit.ly/2vcC4j2
via IFTTT