Breaking

Friday, April 19, 2019

ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ പാക് പൗരന്മാരോ സൈനികരോ കൊല്ലപ്പെട്ടിട്ടില്ല - സുഷമ സ്വരാജ്

അഹമ്മദാബാദ്: പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി അതിർത്തി കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാക് പൗരന്മാരോ പാക് സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സ്വയം പ്രതിരോധിക്കാനാണ് വ്യോമാക്രമണം നടത്തിയത്. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ക്യാമ്പുകളാണ് വ്യോമസേന ലക്ഷ്യംവച്ചത്.ഭീകരക്യാമ്പ് തകർത്ത് അവർ തിരിച്ചെത്തി. ഒരു പാക് പൗരനേയോ പാക് സൈനികനെയോ ഉപദ്രവിക്കാതെ വ്യോമസേന ദൗത്യം നിർവഹിച്ചു. പാക് പൗരന്മാരെയോ പാക് സൈനികരെയോ ഉപദ്രവിക്കരുതെന്ന നിർദ്ദേശം വ്യോമസേനയ്ക്ക് നൽകിയിരുന്നുവെന്ന് രാജ്യാന്തര സമൂഹത്തോട് നമുക്ക് പറയാൻ കഴിഞ്ഞു. സ്വയം പ്രതിരോധിക്കാൻ മാത്രമാണ് ഇത്തരം നടപടി സ്വീകരിച്ചതെന്ന് രാജ്യാന്തര സമൂഹത്തെബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും വിദേശകാര്യമന്ത്രി പറഞ്ഞതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. എന്നാൽ, മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ ലോകരാജ്യങ്ങൾക്കിടയിൽ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിൽ കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ സർക്കാർ പരാജയപ്പെട്ടുവെന്നും അവർ വിമർശം ഉന്നയിച്ചു. 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിക്കാൻ ഇടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞ ഫെബ്രുവരി 26നാണ് ഇന്ത്യൻ വ്യോമസേന ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ പരിശീലന ക്യാമ്പുകൾക്കുനേരെ വ്യോമാക്രമണം നടത്തിയത്. Content highlights:Balakot air strike, Sushma Swaraj


from mathrubhumi.latestnews.rssfeed http://bit.ly/2GwnSbc
via IFTTT