Breaking

Friday, April 19, 2019

ഡല്‍ഹിയെ 40 റണ്‍സിന് തകര്‍ത്ത് മുംബൈ

ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസിനെ 40 റൺസിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. 169 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 22 പന്തിൽ 35 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ഓപ്പണിങ് വിക്കറ്റിൽ പൃഥ്വി ഷായും ധവാനും ചേർന്ന് 49 റൺസ് കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ പിന്നീടങ്ങോട്ട് ബാറ്റിങ് തകർച്ചയായിരുന്നു. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ ഡൽഹിയുടെ വിജയത്തിലേക്കുള്ള ദൂരം കൂടി. 66 റൺസിനിടയിൽ എട്ടു വിക്കറ്റാണ് ഡൽഹി നഷ്ടപ്പെടുത്തിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ മൂന്ന് റൺസിനും ഋഷഭ് പന്ത് ഏഴു റൺസെടുത്തും പുറത്തായി. കോളിൻ മൺറോയ്ക്കും തിളങ്ങാനായില്ല. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രാഹുൽ ചാഹറാണ് മുംബൈയുടെ വിജയം എളുപ്പമാക്കിയത്. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റെടുത്തു. ക്രുണാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, ലസിത് മലിംഗ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. Photo Courtesy: IPL 2019 നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. പുറത്താകാതെ 37 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമ്മയും ക്വിന്റൺ ഡി കോക്കും തമ്മിലുള്ള ഓപ്പണിങ് ജോഡി 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 22 പന്തിൽ 30 റൺസ് നേടിയ രോഹിതിനെ പുറത്താക്കി അമിത് മിശ്ര ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് ക്രീസിലെത്തിയ കട്ടിങ്ങിന് രണ്ട് റൺസേ കൂട്ടിച്ചേർക്കാനായുള്ളു. പിന്നാലെ 27 പന്തിൽ 35 റൺസടിച്ച ഡികോക്കും പുറത്തായി. സൂര്യകുമാർ യാദവ് 26 റൺസ് നേടിയപ്പോൾ 32 റൺസെടുത്ത് ക്രുണാൽ പാണ്ഡ്യ പുറത്തായി. 15 പന്തിൽ രണ്ട് ഫോറും മൂന്നു സിക്സും സഹിതമായിരുന്നു ക്രുണാലിന്റെ ഇന്നിങ്സ്. ഹാർദികിനൊപ്പം അഞ്ചാം വിക്കറ്റിൽ ക്രുണാൽ 54 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. ഡൽഹിക്കായി റബാദ രണ്ടും അമിത് മിശ്രയും അക്സർ പട്ടേലും ഒന്നു വീതം വിക്കറ്റും വീഴ്ത്തി. Content Highlights: IPL 2019 Mumbai Indians vs Delhi Capitals


from mathrubhumi.latestnews.rssfeed http://bit.ly/2XpmRqR
via IFTTT