Breaking

Wednesday, April 10, 2019

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയില്‍

ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയില്‍ . നെഞ്ചില്‍ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരണമാണ്. എങ്കിലും, അടുത്ത രണ്ട് മൂന്നു ദിവസം കൂടി ദലൈലാമ ആശുപത്രിയില്‍ തന്നെ തുടരുമെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു.

കഴിഞ്ഞ ദിവസം വരെ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ദലൈലാമ തിങ്കളാഴ്ച്ചയാണ് തിരികെ ധര്‍മ്മശാലയിലേക്ക് മടങ്ങിയത്. നെഞ്ച് വേദന കലശലായതിനെ തുടര്‍ന്ന് വീണ്ടും ഡൽഹിയിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 



from Anweshanam | The Latest News From India http://bit.ly/2KleVoZ
via IFTTT