Breaking

Wednesday, April 10, 2019

അമേഠിയിൽ രാഹുൽ ഗാന്ധി ഇന്ന് പത്രിക സമർപ്പിക്കും

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠി മണ്ഡലത്തിൽ ഇന്ന് പത്രിക സമർപ്പിക്കും. രണ്ടു മണിക്കൂർ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും രാഹുൽ പത്രിക നല്കുക. യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും രാഹുലിനൊപ്പം അമേഠിയിൽ എത്തും. അതേസമയം, റായ്ബറേലി മണ്ഡലത്തിൽ സോണിയാ ഗാന്ധി നാളെ പത്രിക നല്കും.

അമേഠിക്ക് പുറമെ രാഹുൽ ഗാന്ധി കേരളത്തിലെ വയനാട് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നുണ്ട്. ഏപ്രിൽ 4 ന് ഇവിടെ രാഹുലും പ്രിയങ്കയുമെത്തി പത്രിക സമർപ്പിച്ചിരുന്നു. പത്രിക സമർപ്പിച്ചതിന് ശേഷം നടന്ന റോഡ് ഷോയിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. പ്രധനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയോട്‌ കാണിക്കുന്ന അവഗണനയും, വടക്കും തെക്കും ഒന്നാണെന്ന സന്ദേശം നല്കുന്നതിനുമായാണ് രാഹുൽ ദക്ഷിണേന്ത്യയിൽ നിന്ന് കൂടി മത്സരിക്കുന്നത്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നതിനാലാണ് വയനാട് തെരഞ്ഞെടുത്തത്.



from Anweshanam | The Latest News From India http://bit.ly/2D9qvh0
via IFTTT