അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന ആരോപണം തള്ളി ഭാര്യ നീതി ദേബ്. വ്യാജവും വിലകുറഞ്ഞതുമായ ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പ്രമുഖ വ്യക്തികള്‍ക്കെതിരേ അഭ്യൂഹങ്ങള്‍ പരത്തി നേട്ടമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും നീതി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവര്‍ പ്രതികരിച്ചത്.
ബിപ്ലബ് കുമാര്‍ ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ച് നീതി ദേബ് കോടതിയില്‍ ന്യൂഡല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ നീതി വിവാഹമോചന ഹര്‍ജി നല്‍കിയെന്നായിരുന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ബിപ്ലബ് ദേവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും വിവാഹമോചനം വേണമെന്നും നീതി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
എന്നാല്‍ നീതി വിശദീകരണവുമായി രംഗത്തെത്തിയതോടെ ഈ ദേശീയ മാധ്യമം വാര്‍ത്തയും ട്വീറ്റും പിന്‍വലിച്ചു.
from Anweshanam | The Latest News From India http://bit.ly/2XKqvM4
via IFTTT