തൃശ്ശൂര്‍: ശബരിമല വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കരുതെന്ന ഉത്തരവ് നിലനില്‍ക്കെ ഉമ്മന്‍ചാണ്ടി പെരുമാറ്റ ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയില്‍ തൃശൂര്‍ അസി: കലക്ടര്‍ പ്രേം കൃഷ്ണനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ആലത്തൂര്‍ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ദിവസങ്ങള്‍ക്ക് മുമ്ബ് എരുമപ്പെട്ടി കരിയന്നൂരില്‍ സംഘടിപ്പിച്ച കുടുംബ യോഗത്തില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ പരാമര്‍ശമാണ് അന്വേഷണത്തിലേക്ക് പോകുന്നത്.
വര്‍ഗ്ഗീയ വാദികളും, നിരീശ്വരവാദികളും ചേര്‍ന്ന് ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്തി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ നിയമ നിര്‍മാണം കൊണ്ടുവരും. എല്ലാ മത വിശ്വാസികളുടേയും വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ രമ്യ ഹരിദാസിനെ വിജയിപ്പിക്കണം.ഇതായിരുന്നു ഉമ്മന്‍ ചാണ്ടി നടത്തിയ പരാമര്‍ശം.
from Anweshanam | The Latest News From India http://bit.ly/2UqpEhC
via IFTTT