Breaking

Tuesday, April 2, 2019

വയനാട്ടില്‍ തുഷാര്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി..... മത്സരം താനും രാഹുലും തമ്മിലെന്ന് തുഷാര്‍!!

തൃശൂര്‍: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തുഷാര്‍ വെള്ളാപ്പള്ളി തന്നെ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. ദേശീയ തലത്തില്‍ നിന്ന് ശക്തമായ പിന്തുണയാണ് തുഷാറിന് ലഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ സുരക്ഷിത മണ്ഡലം തേടി വയനാട്ടില്‍ നില്‍ക്കുമ്പോള്‍ വിട്ടുകൊടുക്കരുതെന്നാണ് ബിജെപിക്കുള്ളിലെയും പൊതുവികാരം. കഴിഞ്ഞ തവണത്തെ വോട്ടുവര്‍ധനയും എന്‍ഡിഎയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. അതേസമയം ഇടതുപക്ഷത്തിന്റെ അടക്കം സ്ഥാനാര്‍ത്ഥികളെ വയനാട്ടില്‍ നിന്ന് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2WHaoyf
via IFTTT