Breaking

Wednesday, April 10, 2019

റാഫേല്‍ ഇടപാട്: സുപ്രീം കോടതി വിധി നാളെ

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ സ്വീകരിക്കണമോയെന്ന കാര്യത്തില്‍ സുപ്രീംകോടതി നാളെ വിധി പറയും. റാഫേല്‍ ഇടപാട് ശരിവച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് സിന്‍ഹ, അരുണ്‍ഷൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, എന്നിവരാണ് റിവ്യൂ ഹര്‍ജി നല്‍കിയത്.

ഹര്‍ജിക്കൊപ്പം ദ ഹിന്ദു ദിനപത്രം പുറത്തുവിട്ട, ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതടക്കം സൂചിപ്പിക്കുന്ന പ്രതിരോധ മന്ത്രാലയ രേഖകളുടെ പകര്‍പ്പുകള്‍ ചേര്‍ത്തിരുന്നു. രഹസ്യം എന്ന് രേഖപ്പെടുത്തിയ ഈ രേഖകള്‍ മോഷ്ടിച്ചതാണെന്നും നിയമവിരുദ്ധമായി നേടിയ രേഖകള്‍ പരിഗണിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

തുടര്‍ന്നാണ് രേഖകള്‍ സ്വീകരിക്കാനാവുമോയെന്നത് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് കെ. എം ജോസഫ് എന്നിവരുടെ രണ്ട് വിധിന്യായങ്ങളാണ് ഉണ്ടാകുക. 



from Anweshanam | The Latest News From India http://bit.ly/2Gaddm1
via IFTTT