Breaking

Wednesday, April 3, 2019

പിവി അന്‍വറിന്‍റെ വോട്ടഭ്യര്‍ത്ഥന ഷെയർ ചെയ്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ; ചട്ടലംഘനം വിവാദത്തിൽ

ചട്ടം ലംഘിച്ച് സർക്കാര്‍ പദവി വഹിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍. പൊന്നാനിയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി വി അന്‍വറിന്‍റെ വോട്ടഭ്യര്‍ത്ഥനയാണ്  ശ്രീധരന്‍ നായര്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സർക്കാർ പദവിയിലിരിക്കുന്നവർ പരസ്യമായി ചട്ടം ലങ്കിക്കുന്ന നടപടി വിവാദമായിട്ടുണ്ട്.

സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുമായി ഇരിക്കുന്ന  ചിത്രമാണ് പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 'വഴികാട്ടിയായി അങ്ങുള്ളപ്പോള്‍ വിജയം സുനിശ്ചിതമാണ് സഖാവേ. സഖാവ് പാലോളിക്കൊപ്പം' എന്ന കുറിപ്പോടെയായിരുന്നു അന്‍വറിന്‍റെ പോസ്റ്റ്. ഈ പോസ്റ്റാണ് സർക്കാർ പദവിയിലിരിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായർ ഷെയർ ചെയ്‌തത്‌.

എന്നാല്‍, തന്‍റെ ഗുരുനാഥന്‍ കൂടിയായ പാലോളി മുഹമ്മദ് കുട്ടിയുടെ ചിത്രം കണ്ടപ്പോള്‍ ഷെയര്‍ ചെയ്യുക മാത്രമായിരുന്നുവെന്നാണ് മഞ്ചേരി ശ്രീധരന്‍ നായരുടെ വിശദീകരണം. അതേസമയം,  സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കുന്നതിന് തുല്യമാണ് ഈ ഷെയറെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാവും.



from Anweshanam | The Latest News From India https://ift.tt/2YLeA1P
via IFTTT