Breaking

Wednesday, April 3, 2019

അലാസ്‌കയിൽ ശക്തമായ ഭൂകമ്പം

സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ: അ​ലാ​സ്ക​യി​ലെ അ​ല്യൂ​ഷ്യ​ന്‍ ദ്വീപില്‍ ഭൂകമ്പം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു ഭൂകമ്പം. ഭൂകമ്പത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല.

സുനാമി മുന്നറിപ്പ് നൽകിയിട്ടില്ല. കി​സ്ക​യി​ല്‍ നി​ന്ന് 31 കി​ലോ​മീ​റ്റ​ര്‍ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്നും യു​എ​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ(​യു​എ​സ്ജി​എ​സ്) വ്യ​ക്ത​മാ​ക്കി. 19.1 കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​യി​രു​ന്നു ഭൂകമ്പം. ഈ ​വ​ര്‍​ഷം യു​എ​സി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ഭൂ​ച​ല​ന​മാ​ണി​ത്. 



from Anweshanam | The Latest News From India https://ift.tt/2CRbvUV
via IFTTT